തിരുവനന്തപുരം: സി.പി.ഐയുമായി ഏറ്റുമുട്ടല്‍ വേണ്ടന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം സംസ്‌ഥാന സമിതിയിലാണ് പിണറായി ഇക്കാര്യം വ്യക്‌തമാക്കിയത്. ബാര്‍ കോഴ വിവാദത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന്റെ പശ്‌ചാത്തലത്തില്‍ കൂടിയ സംസ്‌ഥാന സമിതി യോഗത്തിലാണ് തീരുമാനം. സി.പി.ഐയുടെ വിമര്‍ശനങ്ങള്‍ ഗൗരവത്തിലെടുക്കണ്ട. സി.പി.ഐയോട് പ്രകോപനം വേണ്ടന്നും പിണറായി പറഞ്ഞു.
സി.പി.ഐ നിലപാടിനെ എതിര്‍ക്കുമ്പോഴും മൃദുസമീപനം മതിയെന്നും പിണറായി ആവശ്യപ്പെട്ടു. പരസ്‌പര വിമര്‍ശനങ്ങള്‍ പരിധി വിടാതെ സൂക്ഷിക്കണമന്നും പിണറായി സംസ്‌ഥാന സമിതയില്‍ ആവശ്യപ്പെട്ടു. അതേസമയം കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കണമെന്നും സി.പി.എം സംസ്‌ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം ബാര്‍ കോഴ വിഷയത്തില്‍ അന്തിമ തീരുമാനം ഇടതുമുന്നണിക്ക് വിടാന്‍ സംസ്‌ഥാന സമിതി തീരുമാനിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് സി.പി.എം നിലപാട്. ഇക്കാര്യം ഇടതുമുന്നണിയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഘടകകക്ഷികളുടെ കൂടി അഭിപ്രായം തേടി അന്തിമ നിലപാട് പ്രഖ്യാപിക്കും.








