മലപ്പുറം: അരീക്കോട് പ്രദേശങ്ങളില്‍ ആയിരക്കണക്കിന്
രോഗികള്‍ ആശ്രയിച്ചിരുന്ന പി.എച്ച്.സി. കഴിഞ്ഞ വര്‍ഷം താലൂക്ക്
ആശുപത്രിയായി പ്രഖ്യാപിച്ചശേഷം വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ DMO
യും ഭരണസമിതിയും പരാജയപ്പെട്ടിരിക്കുന്നു. താലൂക്ക് ആശുപത്രിയായതിനുശേഷം
ഒന്‍പത് ഡോക്‌ടര്‍മാരുടെ സേവനം ഉണ്ടെന്ന് പറയുന്നുവെങ്കിലും
രജിസ്റ്ററില്‍ ഒപ്പുവെച്ച് സ്വകാര്യ പ്രാക്‌ടീസ് നടത്തുന്നവരാണ് പലരും.
ദിവസം നാലു ഡോക്‌ടര്‍മാര്‍ മാത്രം ഒ.പി പരിശോധന നടത്തി പോകുകയാണ് രോഗികളെ
അഡ്‌മിറ്റ് ചെയ്യുവാന്‍ വിസമ്മതിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
അതുകൊണ്ട് വാര്‍ഡുകള്‍ ശൂന്യം. പരസ്‌പരം ഈഗോ പുലര്‍ത്തുന്ന ഡോക്‌ടര്‍മാര്‍
അഡ്‌മിറ്റ് ചെയ്‌ത രോഗിയെ പരിശോധിക്കാന്‍ മറ്റു ഡോക്‌ടര്‍മാര്‍
വിസമ്മതിക്കുകയാണ്.
കാഷ്വാലിറ്റി പ്രവര്‍ത്തനക്ഷമല്ല. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല. ഗൈനക്കോളജി സേവനം പേരിനു മാത്രമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഓപ്പറേഷന്‍ നടത്താന്‍ മിനി ഓപ്പറേഷന്‍ റൂം സൗകര്യമില്ല എന്നാണ് ഈ വിഭാഗത്തിലെ ഡോക്‌ടര്‍ പറയുന്നത്.
കുത്തഴിഞ്ഞ രീതിയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ഉച്ചക്കുശേഷം അടച്ചുപൂട്ടിയ അവസ്ഥയിലാണ് ആശുപത്രി. പ്രവര്‍ത്തനക്ഷമതയുള്ള സൂപ്രണ്ടിന്റെ അഭാവം ആശുപത്രിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഡോ. ബാബു സൂപ്രണ്ടായിരിക്കുമ്പോള്‍ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നുവെന്ന് പരിസരവാസികള്‍ എം വാര്‍ത്തയോട് പറഞ്ഞു.
ഇസിജി മെഷീന്‍ പേപ്പറില്ലാത്ത കാരണത്താന്‍ പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്ത് ജില്ലാ ഭരണസമിതിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് രാഷ്‌ട്രീയ അധികാരം പോലും വിനിയോഗിക്കുവാന്‍ ഏറനാട് മണ്ഡലം എം.എല്‍.എ പി.കെ. ബഷീറിന് കഴിയുന്നില്ല എന്ന ആരോപണമുയര്‍ന്നു തുടങ്ങി. അടുത്ത പ്രദേശത്ത് സ്വകാര്യ ആശുപത്രിക്കും വേണ്ടി താലൂക്ക് ആശുപത്രിയെ നിര്‍ജ്ജീവമാക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ഒത്തുകളിയിലൂടെ നടത്തുന്നത്. അരീക്കോട് സ്വകാര്യ ഡയഗ്നോസിസ് സെന്റര്‍ ഉദ്‌ഘാടനം എം.എല്‍.എ നിര്‍വ്വഹിക്കുമ്പോള്‍ ബ്ലോക്ക്-പഞ്ചായത്ത് ഭാരവാഹികളും മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുക്കുമെന്ന പരസ്യം സ്വകാര്യ പങ്കാളിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനകീയ സമിതി രൂപീകരിച്ച് ആശുപത്രിയുടെ വികസനത്തില്‍ ഇടപെടാന്‍ അരീക്കോടിലെ മനുഷ്യസ്‌നേഹികള്‍ തയ്യാറായിക്കഴിഞ്ഞു.