കോഴിക്കോട് ; കൂട്ടായ പരിശ്രമത്തിലൂടെയല്ലാതെ സമ്പൂര്‍ണ ശുചിത്വം
കൈവരിക്കാനാവില്ലെന്നും മാലിന്യവിമുക്ത കോഴിക്കോടിനായി നോര്‍ത്ത് മണ്ഡലവും
പദ്ധതിയില്‍ പങ്കാളികളാകണമെന്നും പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ്
മന്ത്രി ഡോ.എം.കെ.മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് സൗത്ത് മണ്‌ഡലം
സമ്പൂര്‍ണ്ണ ശുചിത്വ മണ്ഡലമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വിളിച്ചു
ചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യമുക്ത കോഴിക്കോടിനായി വിദ്യാലയങ്ങളില്‍ രൂപംകൊടുത്ത ശുചിത്വസേന നല്ല പ്രവര്‍ത്തനമാണ് കാഴ്‌ച വെക്കുന്നത്. പ്ലാസ്‌ററിക് നിര്‍മ്മാര്‍ജ്ജനത്തിനായി പ്ലാസ്‌റ്റിക്ക് ഉല്‌പാദകരോട് റീസൈക്കിള്‍ മാര്‍ഗങ്ങള്‍ ആരായും. റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് പ്രാദേശികതലത്തില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഫ്‌ളാറ്റിനുള്ളില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംസ്‌കരണ യൂണിറ്റുകള്‍, വളര്‍ത്തുമൃഗങ്ങളെ സംസ്‌കരിക്കാനായി ഗ്യാസ് ക്രിമറ്റോറിയം എന്നിവ സ്ഥാപിക്കും. ക്ലീന്‍ കോഴിക്കോടിനായി ബോധവത്‌കരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചിത്വ സര്‍വ്വേയില്‍ പല സ്‌കൂളുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളില്ല. ഇത് മെച്ചപ്പെടുത്താനായി ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ പ്രൊഫ ഏ.കെ പ്രേമജം അധ്യക്ഷത വഹിച്ചു.കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എം.ടി പത്മ, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സി.എ.മോഹന്‍, ശുചിത്വമിഷന്‍ ഡയറക്‌ടര്‍ എം.ദിലീപ്‌കുമാര്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ബഷീര്‍, യു.എല്‍.സി.സി പ്രസിഡന്റ് രമേശ്, കാലിക്കറ്റ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി.ചാക്കുണ്ണി എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ കെ.പി രാധാകൃഷ്‌ണന്‍ സ്വാഗതവും വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി റോഷന്‍ ബിജ്‌ലി നന്ദിയും പറഞ്ഞു.