Home » » കൃഷ്‌ണപിള്ള സ്‌മാരകം ഗൂഢാലോചന - വി.എസ്‌.

കൃഷ്‌ണപിള്ള സ്‌മാരകം ഗൂഢാലോചന - വി.എസ്‌.

Written By Unknown on Thursday, 27 November 2014 | 09:04

തിരുവനന്തപുരം: സി.പി.ഐ(എം) പ്രവര്‍ത്തകരെ പ്രതിചേര്‍ത്തത്‌ വന്‍ ഗൂഢാലോചനയാണെന്ന്‌ വി.എസ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ഈ കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകളുടെ തമ്മിലടിയുടെ ഭാഗമാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിചേര്‍ക്കാന്‍ കാരണമായതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം നടക്കുന്നതിന്റെ മുമ്പുതന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ രമേശ്‌ ചെന്നിത്തല കുറ്റമാരോപിച്ചിരുന്നു. ഇത്‌ ഗൂഢാലോചനയുടെ ഭാഗമാണെന്നും വി.എസ്‌ പറഞ്ഞു. 
 
സി.പി.ഐ(എം) ല്‍ നിന്ന്‌ പുറത്താക്കി
ആലപ്പുഴ: കൃഷ്‌ണപിള്ള സ്‌മാരകം കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌ത കേസില്‍ പ്രതികളായ ലതീഷ്‌ ചന്ദ്രന്‍, ദീപു, രാജേഷ്‌ രാജന്‍, പ്രമോദ്‌, സാബു എന്നീ സി.പി.ഐ(എം) പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ്‌ സംഭവത്തിന്‌ കാരണമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം കൂടിയാണ്‌ പ്രതികളില്‍ ഒരാള്‍ എന്നുള്ളതുകൊണ്ട്‌ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വീണ്ടും വിഭാഗീയത ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.