
കോട്ടയം ; ജനപക്ഷ യാത്രയെ പരിഹസിക്കുന്നത് യഥാര്‍ത്ഥ രാഷ്‌ട്രീയം അറിയാത്തവരെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. രാഷ്‌ട്രീയം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുവെന്ന് കരുതുന്നവരുണ്ട്. അധികാര സ്‌ഥാനം മാത്രം ലക്ഷ്യമാക്കിയുള്ളതല്ല രാഷ്‌ട്രീയം. ബാര്‍ കോഴ ആരോപണത്തിന് പിന്നാലെ പോയ സി.പി.എമ്മും സി.പി.ഐയും അപഹാസ്യരായെന്നും സുധീരന്‍ പറഞ്ഞു.
ജനപക്ഷ യാത്രയില്‍ രാഷ്‌ട്രീയം വേണ്ടത്ര ചര്‍ച്ചയാകുന്നില്ലെന്ന കെ മുരളീധരന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു വി.എം സുധീരന്‍. പല വേദികളിലും ഉന്നയിക്കേണ്ട് വിഷയങ്ങള്‍ ഉന്നയിക്കുന്നില്ല. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായുള്ള ബന്ധം ദൃഢമായി മുന്നോട്ട് പോകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.







