കെ എം മാണി കോഴ വാങ്ങിയെന്ന് പറഞ്ഞത് തനിക്ക് ഉത്തമ ബോധ്യമുള്ളതിനാലെന്ന് ബിജു രമേശ്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്‌ഥാനം ഉള്‍പ്പെടെ നിരവധി സ്‌ഥാനങ്ങള്‍ വഹിക്കുന്ന തനിക്ക് സമൂഹത്തോട് ബാധ്യതയുള്ളത് കൊണ്ടാണ് കോഴ ആരോപണം വെളിപ്പെടുത്തിയതെന്നും ബിജു രമേശ് വ്യക്‌തമാക്കി.
ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെ.എം മാണിയുടെ അഭിഭാഷകന്‍ മാര്‍ട്ടിന്‍ ജോസ് മുഖേന അയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ബിജു രമേശ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ആരോപണത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. കെ.എം മാണിക്ക് മാനഹാനിയുണ്ടാക്കണമെന്ന് കരുതിയല്ല ആരോപണം ഉന്നയിച്ചത്. കോഴ നല്‍കിയത് തനിക്ക് അറിവുള്ള കാര്യമാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അനേ്വഷണം പുരോഗമിക്കുന്നതുകൊണ്ട് തെളിവുകള്‍ പുറത്തുവിടുന്നത് ശരിയല്ലെന്നും ബിജു രമേശ് പറഞ്ഞു.








