Home » » ജനപക്ഷ യാത്രയ്‌ക്കിടെ സംഘര്‍ഷം : കോണ്‍ഗ്രസ്‌ - എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌.

ജനപക്ഷ യാത്രയ്‌ക്കിടെ സംഘര്‍ഷം : കോണ്‍ഗ്രസ്‌ - എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌.

Written By Unknown on Saturday, 15 November 2014 | 01:16


മലപ്പുറം : കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം.സുധീരന്റെ ജനപക്ഷയാത്രയ്‌ക്കിടെ പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം. സ്വീകരണ സ്ഥലത്തേക്ക്‌ തൊട്ടടുത്ത സ്‌കൂളില്‍ നടക്കുന്ന അറബിക്‌ കലോത്സവത്തിന്റെ ശബ്‌ദം എത്തുന്നതായ ആക്ഷേപമാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. സ്‌കൂള്‍ സബ്‌ജില്ലാ കലോത്സവ വേദിയില്‍ നിന്നു ശബ്‌ദം മുഴങ്ങുന്നത്‌ നേതാക്കളുടെ പ്രസംഗത്തിനു തടസ്സമുണ്ടാക്കുന്നതായി ആരോപിച്ച്‌ ഒരു വിഭാഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കലോത്സവ വേദിയിലെത്തി അലങ്കോലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രകടനമായെത്തിയ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ജനപക്ഷയാത്രയുടെ ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്റ്റേജും നശിപ്പിച്ചു. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങിയതോടെ സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ബോര്‍ഡുകള്‍ നശിപ്പിച്ചതിന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരായ 50 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.