മലപ്പുറം: പാചക വാതക സബ്‌സിഡി ബാങ്ക് വഴി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് എസ്.ഡി.പി.ഐ.മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമന്യേ മുക്കാല്‍ കോടിയോളം ജനങ്ങള്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് ആയിരം രൂപ വീതം നല്‍കുകയെന്നത് ഗുണഭോക്താക്കളെ കഷ്ടത്തിലാക്കും. യു.പി.എ.സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന പദ്ധതി ആദ്യം മുതലെ എതിര്‍ത്ത ബി.ജെ.പി.അധികാരത്തിലെത്തിയപ്പോള്‍ മറുകണ്ടം ചാടിയത് സ്വാര്‍ഥ താല്‍പര്യ സംരക്ഷണത്തിനാണ്. പാചക വാതക സബ്‌സിഡി ബാങ്ക് വഴി നല്‍കുന്നതില്‍ പരാജയപ്പെട്ടതാണ് രാജ്യത്ത് യു.പി.എ. തുടച്ചു നീക്കപ്പെടാന്‍ കാരണം. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനങ്ങളില്‍ നിന്ന് ഭരണകൂടം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനകീയ ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ കെ അബ്ദുല്‍മജീദ്, ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ്‌പ്രസിഡന്റുമാരായ മേമന ബാപ്പു, പി എം ബഷീര്‍, സി ജി ഉണ്ണി, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, എം പി മുസ്‌തഫ, എം ഖമറുദ്ദീന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ ഭാസ്‌കരന്‍ ചാലില്‍, എ സൈതലവിഹാജി, ലൈല ശംസുദ്ദീന്‍, വി എം ഹംസ, പാങ്ങാട്ട് അലവി, പി പി ഷൗക്കത്തലി, വിവിധ മണ്ഡലം പ്രസിഡന്റുമാര്‍ സംസാരിച്ചു.







