Home » » അട്ടപ്പാടി ശിശുമരണം. കാരണക്കാര്‍ ഭരണകൂടവും ഉദ്യോഗസ്ഥരും.

അട്ടപ്പാടി ശിശുമരണം. കാരണക്കാര്‍ ഭരണകൂടവും ഉദ്യോഗസ്ഥരും.

Written By Unknown on Monday, 10 November 2014 | 00:50


അട്ടപ്പാടിയില്‍ 2014ല്‍ 18 ശിശുമരണം. പോഷകാഹാരകുറവും പട്ടിണിയുമാണ്‌ കാരണമെന്ന്‌ ഔദ്യോഗിക റിപ്പോര്‍ട്ട്‌. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ ഭക്ഷ്യവിതരണത്തിന്‌ 172 അംഗന്‍വാടികള്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നു.
അംഗന്‍വാടികളിലൂടെ പോഷകാഹാര വിതരണം നടക്കുന്നില്ലെന്ന്‌ സന്നദ്ധസംഘടനകള്‍. 30 കുട്ടികള്‍ക്ക്‌ പോഷകാഹാര കുറവെന്ന്‌ സര്‍ക്കാര്‍, 104 കുട്ടികളുണ്ടെന്ന്‌ സന്നദ്ധസംഘടനകള്‍.
അട്ടപ്പാടിയിലേക്കു ഒഴുകിയത്‌ കോടികള്‍, അഹാഡിന്റെ ജപ്പാന്‍ ഫണ്ട്‌ 219.31 കോടി. ഐ.ടി.ഡി.പി. 175 കോടി. മറ്റു വികസന ഫണ്ടുകള്‍ വേറെയും.

കോട്ടത്തറയില്‍ കോടികള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ഗവര്‍ണെന്റ്‌ ട്രൈബല്‍ ഹോസ്‌പിറ്റല്‍ നിര്‍ജീവം. അഴിമതിയാരോപണത്തില്‍ നേഡല്‍ ഓഫീസര്‍ ഡോ.പ്രഭുദാസിനെ പുറത്താക്കി.
വ്യാപക ഭൂമി കയ്യേറ്റവും സര്‍ക്കാര്‍ വികസനവുമാണ്‌ പട്ടിണിമരണത്തിന്‌ കാരണം. 2011ല്‍ സര്‍വ്വേയില്‍ 909.75 ഏക്കര്‍ ആദിവാസികള്‍ക്കു നഷ്‌ടമായി.
തരിശുഭൂമി 25000 ഏക്കര്‍. വനം വകുപ്പിന്റെ കടന്നുകയറ്റം.
ഷോളയാര്‍ വില്ലേജില്‍ സര്‍വ്വേ : 1275ല്‍ 224 ഏക്കര്‍ സുസിലോണ്‍ കയ്യേറി.
പണിഷ്‌മെന്റ്‌ ട്രാന്‍സ്‌ഫറിലൂടെ വരുന്ന ഉദ്യോഗസ്ഥരാണ്‌ അട്ടപ്പാടിയുടെ വികസനം മുരടിപ്പിക്കുന്നത്‌. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിച്ച്‌ സേവനം ത്വരിതപ്പെടുത്തണം. അട്ടപ്പാടിയിലെ അഴിമതി വിജിലന്‍സ്‌ അന്വേഷണത്തിലൂടെ വെളിപ്പെടുത്തണം.
റിപ്പോര്‍ട്ട്‌ : കൃഷ്‌ണന്‍ എരഞ്ഞിക്കല്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.