Home » » സിപിഐഎമ്മിനോടുള്ള നിലപാടില്‍ പുനര്‍ചിന്തയ്ക്ക് ഒരുങ്ങുമ്പോഴാണ് എംവിആര്‍ വിടപറഞ്ഞതെന്ന് പിണറായി വിജയന്‍,

സിപിഐഎമ്മിനോടുള്ള നിലപാടില്‍ പുനര്‍ചിന്തയ്ക്ക് ഒരുങ്ങുമ്പോഴാണ് എംവിആര്‍ വിടപറഞ്ഞതെന്ന് പിണറായി വിജയന്‍,

Written By Unknown on Sunday, 9 November 2014 | 16:16

സിപിഐഎമ്മിനോടുള്ള നിലപാടില്‍ പുനര്‍ചിന്തയ്ക്ക് ഒരുങ്ങുമ്പോഴാണ് എംവിആര്‍ വിടപറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
നിശ്ചയദാര്‍ഢ്യവും കര്‍മധീരതയുമായിരുന്നു എംവിആര്‍ എന്ന രാഷ്ട്രീയ നേതാവെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അനുസ്മരിച്ചു. അവസാനകാലം വരെ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹമെന്നും ആന്റണി അനുസ്മരിച്ചു.
എംവിആര്‍ കേരളരാഷ്ട്രീയത്തിലെ അധികായനായ രാഷ്ട്രീയ നേതാവ് ഉമ്മന്‍ചാാണ്ടി.
സമര്‍ത്ഥനായ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു എം.വിരാഘവനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായിരുന്നു അദ്ദേഹം. ഇതേ തുടര്‍ന്ന് സിപിഎമ്മുമായി സഹകരിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ഈ സമയത്തെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്നും വിഎസ് അച്യുതാനന്ദന്‍.

കൃത്യമായ അഭിപ്രായങ്ങള്‍ പറയാനും അതില്‍ ഉറച്ച് നില്‍ക്കാനും കഴിവുള്ള നേതാവായിരുന്നു എം വി ആര്‍ എന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
നിശ്ചയദാര്‍ഢ്യം ഉളള പോരാളിയെയാണ് നഷ്ടമായതെന്ന് കോടിയേരി ബാലകൃഷ്ണന്‍.പാര്‍ട്ടിക്ക് അകത്തും പുറത്തും മികച്ച പോരാളിയായിരുന്നു എംവിആര്‍. വികസന കാര്യങ്ങളില്‍ മികച്ച പ്രവത്തനമാണ് എം വി രാഘവന്‍ കാഴ്ചവെച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ .
ഇടതുപക്ഷ പ്രസ്താനങ്ങള്‍ക്ക് തീരാനഷ്ടമെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍അനുശോചിച്ചു.
നീതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു എം വി ആറിന്റേതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.