Home » » ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബിവ്‌റജസ് ഔട്ട്‌ലെറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി.

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബിവ്‌റജസ് ഔട്ട്‌ലെറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി.

Written By Unknown on Monday, 10 November 2014 | 00:54

കൊച്ചി: സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബിവ്‌റജസ് ഔട്ട്‌ലെറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഹൈവേ ഓരങ്ങളിലും സര്‍വീസ് റോഡുകളിലും പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ എത്രയുണ്ടെന്ന് കണ്ടെത്തണമെന്നും രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തിരക്കേറിയ പാതയോരങ്ങളിലെ ബിവ്‌റജസ് ഔട്ട്‌ലെറ്റുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും ഇവ നീക്കുന്നത് മദ്യനിരോധനത്തെ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്.

പാതയോരങ്ങളില്‍ മദ്യശാലകള്‍ തുറന്നിരിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കാന്‍ കാരണമാകുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദത്തോട് കോടതി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.