Home » » കോളജ്‌ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി;എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ കോളജ്‌ അടിച്ചുതകര്‍ത്തു.

കോളജ്‌ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി;എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ കോളജ്‌ അടിച്ചുതകര്‍ത്തു.

Written By Unknown on Saturday, 29 November 2014 | 20:06

പത്തനംതിട്ട: പാരലല്‍ കോളജ്‌ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ കോളജ്‌ അടിച്ചുതകര്‍ത്തു. നഗര മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാ പാരലല്‍ കോളജിലെ അധ്യാപകന്‍ കെ.വി. നായര്‍ക്കെതിരെയാണ്‌ പരാതി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഇന്നലെ രാവിലെ ട്യൂഷന്‍ പഠിപ്പിക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ്‌ പരാതി.
ശരീരത്തില്‍ കടന്നുപിടിച്ച അധ്യാപകന്‍ തന്നോട്‌ ബാത്ത്‌റൂമിലേക്ക്‌ ചെല്ലാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കരഞ്ഞുകൊണ്ട്‌ പുറത്തേക്ക്‌ ഓടിയ കുട്ടി വിവരം സഹപാഠികളോടും ബന്ധുക്കളോടും പറഞ്ഞു. തുടര്‍ന്ന്‌ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന്‌ അധ്യാപകനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്രമ നിരോധന നിയമപ്രകാരം കേസ്‌ എടുത്തിട്ടുണ്ട്‌.
വിവരം അറിഞ്ഞ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി കോളജിലെത്തി. ഈ സമയം കോളജില്‍ പോലീസ്‌ എഫ്‌.ഐ.ആര്‍ തയാറാക്കികൊണ്ടിരിക്കുകയായിരുന്നു. ഇരുപതോളം വരുന്ന എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരെ തടയാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞില്ല. കോളജിലേക്കുള്ള പ്രധാന വാതില്‍ തള്ളിത്തുറക്കാനായിരുന്നു ആദ്യ ശ്രമം. ഇതിനെ തടയാന്‍ പോലീസ്‌ ശ്രമിക്കുന്നതിനിടെ കവാടത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും സ്‌ഥാപിച്ചിരുന്ന ഇരുമ്പു കൈവരി എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞു. തുടര്‍ന്ന്‌ വാതില്‍ തല്ലിത്തുറന്ന്‌ അകത്തുകയറിയ സംഘം ഗ്ലാസ്‌ ഉപയോഗിച്ച്‌ നിര്‍മിച്ച ക്യാബിനുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഉദ്ദേശം പത്തുമീറ്റര്‍ നീളം വരുന്ന ക്യാബിനാണ്‌ തല്ലിതകര്‍ത്തത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.