Home » » മുസ്ലിം ലീഗിന് വെല്ലുവിളിയുയര്‍ത്തി കുറ്റിച്ചിറയില്‍ വിമതരുടെ പൊതുയോഗം.

മുസ്ലിം ലീഗിന് വെല്ലുവിളിയുയര്‍ത്തി കുറ്റിച്ചിറയില്‍ വിമതരുടെ പൊതുയോഗം.

Written By Unknown on Saturday, 29 November 2014 | 20:22

കോഴിക്കോട്: മുസ്ലിം ലീഗിന് വെല്ലുവിളിയുയര്‍ത്തി പാര്‍ട്ടി ശക്തി കേന്ദ്രമായ കോഴിക്കോട് കുറ്റിച്ചിറയില്‍ വിമതരുടെ പൊതുയോഗം. അണികളെ മറന്ന നേതൃത്വത്തോട് പൊരുതി നിന്നാലേ നേതൃത്വം കണ്ണുതുറക്കുകയുള്ളൂവെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു.
മുസ്ലിം ലീഗിന്റെ ചരിത്രസ്മരണകളുറങ്ങുന്ന കുറ്റിച്ചിറയില്‍ വിമതരുടെ ശക്തിപ്രകടനം മറ്റൊരു ചരിത്രമായി. കുറ്റിച്ചിറയിലെ സാംസ്‌കാരിക സംഘടനയായ ഗ്രീന്‍സ്റ്റാറിന്റെ പേരിലാണ് പൊതുയോഗം സംഘടിപ്പിച്ചത്.
നിലവിലെ സാമൂഹ്യപ്രശ്‌നങ്ങളെ നേരിടാന്‍ പുതിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാകണമെന്നും ജലീല്‍ ഓര്‍മ്മിപ്പിച്ചു. നേതൃത്വത്തെ വെല്ലുവിളിച്ച് വരും ദിവസങ്ങളിലും ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം കൂടിയായി കുറ്റിച്ചിറയിലെ ലീഗ് വിമതരുടെ പൊതുയോഗം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.