Home » » കരിമണല്‍ ഖനനo; അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്നു വീഴ്ച,വി.എം സുധീരന്‍.

കരിമണല്‍ ഖനനo; അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്നു വീഴ്ച,വി.എം സുധീരന്‍.

Written By Unknown on Saturday, 29 November 2014 | 04:53

ആലപ്പുഴ: കരിമണല്‍ ഖനന കേസില്‍ നിയമവിഭാഗത്തിലെ ചില മേഖലകളില്‍ പോരായ്മയുണ്ടായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. നിയമപരമായ മാര്‍ഗങ്ങളില്‍ കേസുമായി മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു. കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികളുടെ അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനു കാരണം അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജനപക്ഷയാത്രയ്ക്കിടെ ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു സുധീരന്‍.

കരിമണല്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഒന്നരവര്‍ഷം താമസമെടുത്താണ് ഹൈക്കോടതി വഡിവിഷന്‍ ബെഞ്ചില്‍ തിരിച്ചടിക്ക് ഇടയാക്കിയത്. ഇതിനെതിരെ മുന്നണിയില്‍ പല കക്ഷികളും എതിര്‍പ്പുമായി എത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

പക്ഷിപ്പനി ബാധിച്ച സാഹചര്യത്തില്‍ താറാവു കര്‍ഷകരുടെ വായ്പ എഴുതിതള്ളാന്‍ ബാങ്കുകള്‍ തയ്യാറാകണം. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം വേഗത്തിലാക്കണം. കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.