Home » » കെ.എം മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യമെന്ന് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി.

കെ.എം മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യമെന്ന് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി.

Written By Unknown on Wednesday, 3 December 2014 | 07:26

കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോഴ ആരോപണത്തില്‍ വിജിലന്‍സ് നടത്തുന്ന ക്വിക്ക് വെരിഫിക്കേഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറരുതെന്ന് കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമോ എന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ക്വിക്ക് വെരിഫിക്കേഷനുകള്‍ അംഗീകരിക്കാം. ആറാഴ്ചയ്ക്കു വരെ ഇതിന് സമയം അനുവദിക്കാമെന്നും വിജിലന്‍സ് അന്വേഷണത്തെ ശരിവച്ചുകൊണ്ട് കോടതി അറിയിച്ചു.
എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ എം.എല്‍.എ വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.