Home » » ബ്‌ളേഡ്‌ മാഫിയകളെ ഉന്മൂലനം ചെയ്യുമെന്ന്‌ മാവോയിസ്‌റ്റുകള്‍.

ബ്‌ളേഡ്‌ മാഫിയകളെ ഉന്മൂലനം ചെയ്യുമെന്ന്‌ മാവോയിസ്‌റ്റുകള്‍.

Written By Unknown on Sunday, 14 December 2014 | 01:43

കോഴിക്കോട്‌: കേരളത്തിലെ സാധാരണക്കാരെയും കര്‍ഷകരെയും ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന ബ്‌ളേഡ്‌ മാഫിയകളെ ഉന്മൂലനം ചെയ്യുമെന്ന്‌ മാവോയിസ്‌റ്റുകള്‍. സര്‍ക്കാരും ബ്‌ളേഡ്‌ മാഫിയകളും ഒത്തുകളിക്കുകയാണെന്നും വിവരം നല്‍കിയാല്‍ ബ്‌ളേഡുകാര ഒതുക്കാമെന്നും മുഖപത്രമായ കാട്ടുതീയിലൂടെ മാവോയിസ്‌റ്റുകള്‍ പറഞ്ഞു. മുഖപത്രം മാധ്യമങ്ങള്‍ക്ക്‌ മാവോയിസ്‌റ്റുകള്‍ നേരിട്ടെത്തിക്കുകയായിരുന്നു.
സാധാരണക്കാരും കര്‍ഷകരും പലിശക്കാരുടെ പിടിയില്‍ ഞെരിയുകയാണെന്നുംപോലീസും ബ്‌ളേഡ്‌മാഫിയകളും ഒത്തുകളിക്കുകയാണെന്നും പത്രത്തില്‍ ആരോപണമുണ്ട്‌. ഓപ്പറേഷന്‍ കുബേര വെറും വെറും കള്ളത്തരമാണെന്നും ബ്‌ളേഡ്‌ പലിശക്കാരെക്കുറിച്ച്‌ പരാതിയുള്ളവര്‍ വിവരം അറിയിക്കുകയോ മാവോയിസ്‌റ്റുകളുടെ പ്രാദേശിക നേതാക്കളെ അറിയിക്കാനും പറഞ്ഞിട്ടുണ്ട്‌. ഇതിനെല്ലാം പുറമേ പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയതായി മാവോയിസ്‌റ്റ് പറഞ്ഞിട്ടുണ്ട്‌.
പ്രാദേശിക ബ്‌ളേഡുകാരനുമായി വെള്ളമുണ്ട പോലീസ്‌ സ്‌റ്റേഷനിലെ പോലീസുകാരുടെ ഫോണ്‍കോളുകളാണ്‌ ചോര്‍ത്തിയത്‌. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായ റെയ്‌ഡിന്റെ വിവരം ബ്‌ളേഡുകാരനുമായി പോലീസ്‌ നടത്തുന്നതാണ്‌ ചോര്‍ത്തിയിട്ടുള്ളത്‌. ജനകീയ വിമോചന ഗറില്ലാ സേനയുടെ പേരിലാണ്‌ കാട്ടുതീ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.