Home » » ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മേധ പട്കര്‍.

ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മേധ പട്കര്‍.

Written By Unknown on Sunday, 14 December 2014 | 02:08

തിരുവനന്തപുരം: സുപ്രീംകോടതി അന്തിമമായി തീര്‍പ്പ് കല്‍പിച്ച 19,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക മേധ പട്കര്‍. ആദിവാസി നില്‍പ് സമരവേദി സന്ദര്‍ശിച്ചാണ് മേധ ഇക്കാര്യം പറഞ്ഞത്. 2001ല്‍ ആന്‍റണി സര്‍ക്കാറുണ്ടാക്കിയ ആദിവാസി കരാര്‍ നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ സമര വേദിയിലും മേധ സന്ദര്‍ശനം നടത്തി.ആദിവാസി ഭൂമി അര്ഹമായ കരങ്ങളിൽ അല്ല എത്തുന്നതു എന്ന ആക്ഷേപം ശക്തമായിരിക്കെ മേധ പട്കരുടെ ഇടപെടൽ ഏറെ പ്രസക്തമാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.