കോഴിക്കോട്; ഫാം ഇൻഫർമേഷൻ ബ്യൂറോ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടത്തിയ രണ്ടു ദിവസത്തെ ശില്പശാല ഞാറ്റുവേല തുടങ്ങി. മന്ത്രി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.
കര്ഷകന് ലാ ഭാവകാശവും വിലസ്ഥിരതാനിർണയവും വരുന്നതോടെ കൃഷി ലാഭകരമായി തന്നെ ചെയ്യാനാവുന്ന സ്ഥിതി ഉണ്ടാവുമെന്ന് മന്ത്രി കെ പി മോഹനൻ പറഞ്ഞു.ഉത്പാദന ചെലവിനോടൊപ്പം 50 ശതമാനം അധികം കര്ഷകന് ലഭിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന കാർഷിക നയത്തിന് രൂപം കൊടുത്തിട്ടുണ്ട്.കൃഷിക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നുണ്ട്.ഒരിഞ്ചു ഭൂമി പോലും ഇനി തരിശിടാൻ അനുവദിക്കരുത്.വിദ്യാർഥികൾ ഉൾപെടെ പുതിയ തലമുറ കൃഷിയിലേക്ക് കടന്നു വരുന്നതു പ്രതീക്ഷ നല്കുന്നു. പന്നി ശല്യം തടയാൻ ജൈവ വേലി നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ജൈവ കൃഷി സംരക്ഷിക്കാൻ കർഷകർ തന്നെ മുൻകൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ മുന്നേറ്റങ്ങൾ, കർഷക സഹായി എന്നീ പുസ്തകങ്ങൾ എം എൽ എ മാരായ പുരുഷൻ കടലുണ്ടിയും കെകെ ലതികയും പ്രകാശനം ചെയ്തു. കെ ദാസൻ എം എൽ എ അധ്യക്ഷനായി. സി കെ നാണു ആമുഖ പ്രഭാഷണം നടത്തി.സലിം മടവൂർ,പ്രൊഫസർ അബ്രഹാം മാത്യു,ഡോ വി ബ്രഹ്മാനന്ദൻ എന്നിവർ സംസാരിച്ചു.കൃഷി വകുപ്പ് ഡയരക്ടർ ആർ അജിത്കുമാർ സ്വാഗതവും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എം ഹേമാകുമാരി നന്ദിയും പറഞ്ഞു









