ആലപ്പുഴ: ജെഎസ്എസ് എല്‍ഡിഎഫിന്റെ ഘടകകക്ഷിയാകാന്‍ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കെ.ആര്‍.ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. ഇടതുമുന്നണിയുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് ഗൗരിയമ്മ അറിയിച്ചു. യുഡിഎഫ് ബന്ധം വിട്ട് സ്വതന്ത്രനിലപാടെടുത്തതോടെയാണ് ഗൗരിയമ്മ ഇടതുമുന്നണിയുടെ ഭാഗമാകുന്നത്. ഇതിന് മുന്നോടിയായി എല്‍ഡിഎഫുമായി കൂടിയാലോചനകള്‍ നടന്നുവരികയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം എല്‍ഡിഎഫില്‍ ഘടകകക്ഷിയാകാന്‍ ജെഎസ്എസ് ഒരുങ്ങുകയാണെന്ന് ഗൗരിയമ്മ പരസ്യമായി പ്രഖ്യാപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ജെഎസ്എസ് എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചെങ്കിലും ജെഎസ്എസിനെ എല്‍ഡിഎഫിന്റെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് സിപിഎം നേതാക്കള്‍ മനസ് തുറന്നിരുന്നില്ല. സിപിഎമ്മിലേക്ക് ഗൗരിയമ്മയ്ക്ക് തിരിച്ചുവരാം എന്ന നിലപാടായിരുന്നു നേതാക്കള്‍ക്ക്. അതേസമയം തന്നോടൊപ്പമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും സിപിഎമ്മില്‍ എടുക്കണമെന്ന ഗൗരിയമ്മയുടെ പിടിവാശിയാണ് ചര്‍ച്ചകള്‍ ഒരു ഘട്ടത്തില്‍ വഴിമുട്ടിച്ചത്.