Home » » മീരാ ജാസ്മിന്റെ വിവാഹം റദ്ദാക്കി.

മീരാ ജാസ്മിന്റെ വിവാഹം റദ്ദാക്കി.

Written By Unknown on Wednesday, 3 December 2014 | 18:13

തിരുവനന്തപുരം; മീരാ ജാസ്മിന്റെ വിവാഹം റദ്ദാക്കി.കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹിതരായ മീരയും, അനിലും തമ്മിലുള്ള വിവാഹ റെജിസ്‌ട്രേഷന്‍ റദ്ദാക്കിയതായാണ് തിരുവനന്തപുരം മേയറുടെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ നിയമ സാധുത എത്രത്തോളമാണെന്നത് കൂടുതല്‍ അറിവായിട്ടില്ല.
വിവാഹ റെജിസ്‌ട്രെഷനുള്ള മതിയായ രേഖകള്‍ കോര്‍പ്പറേഷനില്‍ സമര്‍പ്പിക്കാത്തതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍. വിവാഹശേഷം മീര കുടുംബത്തോടൊപ്പം ദുബായില്‍ ആയിരുന്നു താമസം.  അനില്‍ മുമ്പ് വിവാഹിതനായെന്ന അഭ്യൂഹങ്ങളാണ് വിവാഹം റദ്ദാക്കാന്‍ കാരണമെന്ന് നഗരസഭ പറയുന്നു. മുമ്പ് വിവാഹിതരായവര്‍ക്ക് വീണ്ടും വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാനാവില്ലെന്ന് നഗരസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.