തിരുവനന്തപുരം :ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ഡിസംബര്‍ 2 മുതല്‍ ആരംഭിച്ച സത്യഗ്രഹ സമരം ശനിയാഴ്ചയും തുടരുകയാണ്.പശ്ചിമഘട്ടമടക്കമുള് ള പ്രകൃതി വിഭങ്ങളുടെ കൊള്ളയക്കു മോദി സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകബാങ്ക് സംഘം രാജ്യത്ത് അത്തരത്തിലുള്ള അജണ്ടകളുമായി സന്ദര്‍സിക്കുന്ന അതേ ദിവസങ്ങളില്‍ തന്നെ പശ്ചിമഘട്ട സംരക്ഷണത്തിനായി ജനങ്ങളുടെ പ്രതിഷേധമുയര്‍ത്തുന്ന സത്യഗ്രാഹ സമരം തികച്ചും പ്രസക്തമാണെന്നു സമരത്തിന്റഎ അഞ്ചാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത സി.പി.ഐ.(എം.എല്‍) പി.ബി. അംഗം ഡോ.പി.ജെ ജയിംസ് പറഞ്ഞു. നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കു തടസമാകുമെന്നതിനാലാണ് അവയെ അട്ടിമറിക്കാന്‍ ടി.എസ്.ആര്‍ സുബ്രഹ്മണ്യം കമ്മീഷനെ മോദി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ കാസര്‍കോഡ് ജില്ലാ കണ്‍വീനര്‍ പ്രോഫ. ടി.ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ആര്‍. അജയന്‍, കെ ശിവരാമന്‍, ടി.കെ ദാസന്‍, എന്‍.ഡി വേണു, ടി. സുബ്രഹ്മണ്യം, ശശിക്കുട്ടന്‍ വാകത്താനം തുടങ്ങിയവര്‍ സംസാരിച്ചു.







