Home » » ഇന്ത്യാവിഷന്‍ വാര്‍ത്താ സംപ്രേഷണം വീണ്ടും മുടങ്ങി.

ഇന്ത്യാവിഷന്‍ വാര്‍ത്താ സംപ്രേഷണം വീണ്ടും മുടങ്ങി.

Written By Unknown on Wednesday, 3 December 2014 | 02:08

കൊച്ചി: ജീവനക്കാരുടെ സമരം മൂലം ഇന്ത്യാവിഷന്‍ വാര്‍ത്താ സംപ്രേഷണം വീണ്ടും മുടങ്ങി. മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാങ്കേതിക വിഭാഗം ജീവനക്കാര്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിച്ചത്. ഇതോടെ വാര്‍ത്താ സംപ്രേഷണം മുടങ്ങുകയായിരുന്നു.
ഇന്ത്യാവിഷനിലെ പത്രപ്രവര്‍ത്തകരും സമരത്തിന് തയ്യാറെടുക്കുന്നു എന്നാണ് റിപോര്‍ട്. ചാനലുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍െറ പ്രവര്‍ത്തനവും മൂന്നു ദിവസമായി മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലും ഇന്ത്യാവിഷന്‍െറ സംപ്രേഷണം മുടങ്ങുകയും ഒരു വിഭാഗം ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.