Home » » ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് ഇന്നസെന്റ് ശ്രദ്ധ പിടിച്ചുപറ്റി.

ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് ഇന്നസെന്റ് ശ്രദ്ധ പിടിച്ചുപറ്റി.

Written By Unknown on Wednesday, 3 December 2014 | 02:02

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് ചലച്ചിത്രതാരം ഇന്നസെന്റ് ശ്രദ്ധ പിടിച്ചുപറ്റി. ക്യാന്‍സര്‍ രോഗികളുടെ പ്രശ്‌നമാണ് രോഗ മുക്തനായ ഇന്നസെന്റ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചത്. മലയാളത്തിലാണ് സംസാരിക്കുന്നതെന്ന് ആദ്യമേ പറയാതിരുന്നതിനാല്‍ പ്രസംഗത്തിന്റെ തര്‍ജമ ലഭ്യമല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ സുമിത്ര മഹാജന്‍ ആദ്യം തടസ്സവാദം ഉന്നയിച്ചു. എന്നാല്‍, തര്‍ജ്ജമ ലഭ്യമാണെന്ന് പിന്നീട് മനസ്സിലായതോടെ ഇന്നസെന്റിനോട് പ്രസംഗം തുടരാന്‍ പറയുകയായിരുന്നു.
ക്യാന്‍സറിനുള്ള മരുന്ന് ഇപ്പോള്‍ സൗജന്യമായി ലഭ്യമാണെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെങ്കിലും രോഗം മുന്‍കൂട്ടി കണ്ടെത്താന്‍ കൂടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് സൗജന്യ സംവിധാനം ഉണ്ടാക്കണമെന്നാണ് ഇന്നസെന്റ് ചോദ്യോത്തരവേളയില്‍ ആവശ്യപ്പെട്ടത്. താനും ഭാര്യയും പരിശോധനയിലൂടെ രോഗം കണ്ടത്തിയ കാര്യവും തുടര്‍ന്ന് യഥാസമയം ചികിത്സ നടത്തി രോഗമുക്തി നേടിയ കാര്യവുമെല്ലാം ഹൃസ്വപ്രസംഗത്തില്‍ ഇന്നസെന്റ് പരാമര്‍ശിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.