കോട്ടയം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ ഒറ്റപ്പെടുത്തരുതെന്ന് പി.സി. ജോര്‍ജ്. സുധീരന്‍ സ്വന്തം അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്യാന്‍ കോണ്‍ഗ്രസ് സുധീരന്റെ കുടുംബ സ്വത്തല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു വിമര്‍ശനമുയര്‍ന്നു. സുധീരന്‍ അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നുവെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും സുധീരന്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എ ഗ്രൂപ്പുകാര്‍ സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.








