Home » » വേങ്ങാട്‌ പട്ടികവര്‍ഗ കോളനിയിലെ മൂന്ന്‌ പണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസ്‌ അനേ്വഷണം ആരംഭിച്ചു.

വേങ്ങാട്‌ പട്ടികവര്‍ഗ കോളനിയിലെ മൂന്ന്‌ പണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസ്‌ അനേ്വഷണം ആരംഭിച്ചു.

Written By Unknown on Monday, 9 March 2015 | 04:56


എടക്കര: ആഢ്യന്‍പാറ വേങ്ങാട്‌ പട്ടികവര്‍ഗ കോളനിയിലെ മൂന്ന്‌ പണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അനേ്വഷണം ആരംഭിച്ചു. ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ ടണല്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കെത്തിയ നാല്‌ ബംഗാള്‍ സ്വദേശികള്‍ക്കും, ഒരു മലയാളിക്കുമെതിരെയാണ്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. വിവാഹ വാഗ്‌ദാനം നല്‍കിയായിരുന്നു പെണ്‍കുട്ടികളെ ഇവര്‍ പീഢിപ്പിച്ചത്‌. കോളനിയിലെ ഒരു പതിനാലുകാരിയും, രണ്ട്‌ പതിനേഴ്‌കാരികളുമാണ്‌ പീഢനത്തിനിരകളായത്‌. കഴിഞ്ഞ നാലാം തീയ്യതി കോളനി സന്ദര്‍ശനെത്തിയ നിലമ്പൂര്‍ വനിതാ സെല്‍ എസ്‌.ഐ റസിയ ഗര്‍ഭിണിയായ പെണ്‍കുട്ടിയെക്കണ്ടതിനെത്തുടര്‍ന്ന്‌ നടത്തിയ അനേ്വഷണത്തിലാണ്‌ പീഢനകഥകള്‍ പുറത്ത്‌ വന്നത്‌. കഴിഞ്ഞ ആറ്‌ മാസത്തിലധികമായി പെണ്‍കുട്ടികള്‍ പീഢിപ്പിക്കപ്പെട്ടതായാണ്‌ വിവരം. ഇതില്‍ ഒരു പെണ്‍കുട്ടി ആറ്‌ മസം ഗര്‍ഭിണിയാണ്‌. പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌.പി പ്രദീപിനാണ്‌ അനേ്വഷണ ചുമതല. എന്നാല്‍ സംഭവത്തില്‍ പോലീസ്‌ നടത്തുന്ന അനേ്വഷണം കാര്യക്ഷമമല്ലെന്ന്‌ ആക്ഷപമുയര്‍ന്നിട്ടുണ്ട്‌. പ്രതികളെ അറസ്റ്റ്‌ ചെയ്യാതിരിക്കുന്നതിന്‌ പോലീസിനുമേല്‍ സമ്മര്‍ദ്ദമുള്ളതായാണ്‌ വിവരം. വിവരമറിഞ്ഞ്‌ കോളനിയിലെത്തിയ മഹിളാ പ്രവര്‍ത്തകര്‍ ഇന്നലെ പെണ്‍കുട്ടികളെ സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ഭയ ഹോമിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.