Home » » ആര്‍. ബാലകൃഷ്‌ണപിള്ളയുടെ പാര്‍ട്ടി മുന്നണിയിലില്ലെന്ന്‌ പി.പി തങ്കച്ചന്‍.

ആര്‍. ബാലകൃഷ്‌ണപിള്ളയുടെ പാര്‍ട്ടി മുന്നണിയിലില്ലെന്ന്‌ പി.പി തങ്കച്ചന്‍.

Written By Unknown on Monday, 9 March 2015 | 05:14

തിരുവനന്തപുരം: ആര്‍. ബാലകൃഷ്‌ണപിള്ളയുടെ പാര്‍ട്ടി മുന്നണിയിലില്ലെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പിള്ളയുടെ പാര്‍ട്ടിയെ സാങ്കേതികമായി പുറത്താക്കിയിട്ടില്ലെന്നേയുള്ളൂ. കേരള കോണ്‍ഗ്രസ്‌ (ബി)യെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കില്ലെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.
സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന്‌ പി.പി തങ്കച്ചന്‍ പറഞ്ഞു. ഇക്കര്യം മാണിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പി.സി ജോര്‍ജ്‌ വിഷയം യു.ഡി.എഫ്‌ യോഗം ചര്‍ച്ച ചെയ്യുമെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.