കൽപ്പറ്റ: അമ്പലവയൽ ആദിവാസി കോളനിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുക്കാത്ത എസ്‌ഐയെ സസ്പെന്റ് ചെയ്തു. അമ്പലവയൽ എസ്‌ഐ മാത്യുവിനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഡിഐജി ദിനേന്ദ്ര കശ്യപാണ് ഉത്തരവിട്ടത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തും.