സ്വാത്ത്: വിദ്യാഭ്യാസ പ്രവർത്തകയും നൊബേൽ പുരസ്ക്കാര ജേതാവുമായ മലാല യൂസഫ്സായിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തു പേരെ വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പാകിസ്ഥാനി താലീബാനിലെ പത്ത് പേർക്കാണ് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. എന്നാൽ പ്രധാന പ്രതിയായ അതാവുള്ള ഖാൻ(23) എന്നയാൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.
കഴിഞ്ഞ സെപ്തംബറിലാണ് പാകിസ്ഥാൻ സൈന്യം മലാലയെ ആക്രമിച്ച സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്തത്. തെഹ്‌രീക് ഇ താലിബാന്റെ പാകിസ്ഥാനിലെ കമാന്ററായ മുല്ല ഫസലുള്ളയാണ് മലാലയുൾപ്പടെ മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ആക്രമിച്ചതിന്റെ പിന്നിലുള്ളതെന്ന് അറസ്റ്റിലായ തീവ്രവാദികൾ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സംസാരിച്ചതിനാണ് 2012ൽ മലാലയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവസമയത്ത് മലാലയ്ക്ക് പതിനഞ്ച് വയസായിരുന്നു പ്രായം. സ്വാത്ത് താഴ്‌വരയിലൂടെ തന്റെ സ്കൂൾ ബസിൽ യാത്ര ചെയ്യുകയിയിരുന്ന മലാലയുടെ തലയിലേക്ക് താലീബാൻ തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു.
കുട്ടികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന മലാലയെ 2014ൽ ലോകം സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം നൽകി ആദരിച്ചു. പരിക്കിൽ നിന്നും മോചിതയായ മലാല ഇപ്പോൾ കുടുംബത്തോടൊപ്പം യു.കെയിലെ ബിർമിങ്ഹാമിലാണ് താമസിക്കുന്നത്.