Home » » ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി 'തറ' പരിപാടിയാണെന്ന് പി.സി ജോര്‍ജ്

ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി 'തറ' പരിപാടിയാണെന്ന് പി.സി ജോര്‍ജ്

Written By Unknown on Monday, 27 April 2015 | 00:13

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി 'തറ' പരിപാടിയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ദുരിതാശ്വാസ ഫണ്ടുകള്‍ പോലെയുള്ള സഹായങ്ങള്‍ വിതരണം ചെയ്യാനാണ് ജനസമ്പര്‍ക്കം നടത്തുന്നത്. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ജോര്‍ജ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഒരു ബാറുടമ മുഖ്യമന്ത്രിക്കും മന്ത്രി കെ.ബാബുവിനും എതിരെ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.