Home » » ക്വട്ടേഷന്‍ സംഘo രണ്ടു യുവാക്കളെ കുത്തിക്കൊന്നു.

ക്വട്ടേഷന്‍ സംഘo രണ്ടു യുവാക്കളെ കുത്തിക്കൊന്നു.

Written By Unknown on Monday, 27 April 2015 | 00:23

ഒറ്റപ്പാലം: ക്വട്ടേഷന്‍ സംഘമെന്നു കരുതുന്നവര്‍ രണ്ടു യുവാക്കളെ കുത്തിക്കൊന്നു. പനമണ്ണ കിഴക്കേവീട്ടില്‍ സുകുമാരന്റെ മകന്‍ സുമേഷ്‌ (26), ഒറവില്‍ ഗോപകുമാറിന്റെ മകന്‍ അജി (28) എന്നിവരാണു മരിച്ചത്‌. കണ്ണിയംപുറം കിള്ളിക്കാവ്‌ പൂരാഘോഷത്തിനിടെ മരിച്ചവരുടെ സുഹൃത്തുക്കളും കണ്ണിയംപുറം, ഭാരതപ്പുഴ, കൂനംതുള്ളി പ്രദേശവാസികളായ ചിലരും തമ്മിലുണ്‌ടായ പ്രശ്‌നങ്ങളാണ്‌ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും വഴിവച്ചത്‌.

സംഘര്‍ഷത്തില്‍ മരിച്ച യുവാക്കളുടെ സുഹൃത്തുക്കള്‍ക്കു മര്‍ദനമേറ്റിരുന്നു. ഇതു ചോദ്യം ചെയ്യാന്‍ രാത്രിയില്‍ കൊലചെയ്യപ്പെട്ട യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിച്ചവരെ അന്വേഷിച്ചു ചെന്നിരുന്നു. കൂനംതുള്ളിയിലുള്ള ഇവരുടെ വീടുകള്‍ക്കു സമീപം പ്രതികളും മരിച്ച യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്‌ടായി. ഇതിനിടെയാണ്‌ ഇരുവര്‍ക്കും കുത്തേറ്റത്‌.

അജി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും സുമേഷ്‌ പെരിന്തല്‍മണ്ണ ആശുപത്രിയിലുമാണു മരിച്ചത്‌. പ്രതികളെന്നു സംശയിക്കുന്ന ആറംഗസംഘത്തെ ഒറ്റപ്പാലം പോലീസ്‌ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മണല്‍മാഫിയാ ബന്ധമുള്ളവരാണെന്നു പോലീസ്‌ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.