കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക
പരിപാടിക്കു കോഴിക്കോട്ട് തുടക്കമായി. രാവിലെ ഒമ്പതിനാണു പരിപാടി
ആരംഭിച്ചത്. കോഴിക്കോടിനായി ഒമ്പതിന പരിപാടികള്‍ മുഖ്യമന്ത്രി
പ്രഖ്യാപിച്ചു. ഗ്വാളിയാര്‍ റയോണ്‍സിന്റെ സ്ഥലത്തു സ്‌മാര്‍ട്ട് സിറ്റി
മാത്യകയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നും കോഴിക്കോട് മൊബിലിറ്റി
ഹബ്ബ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍
വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
103 പേരെ മുഖ്യമന്ത്രി നേരിട്ടു കാണുമെന്നാണു അറിയിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക് ഒന്നുമുതല്‍ രണ്‌ടുവരെയും വൈകുന്നേരം അഞ്ചിനു ശേഷവും പുതിയ പരാതികള്‍ മുഖ്യമന്ത്രി നേരിട്ടു വാങ്ങുമെന്നും അറിയിച്ചിട്ടുണ്ട് . മന്ത്രി എം.കെ. മുനീറും പരാതികള്‍ സ്വീകരിക്കുന്നുണ്ട്.