Home » » ഡോ അബേദ്കര്‍ മാധ്യമ അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഡോ അബേദ്കര്‍ മാധ്യമ അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിക്കുന്നു

Written By Unknown on Tuesday, 28 April 2015 | 22:23

തിരുവനന്തപുരം: ഇന്ത്യയിലെ ദലിത്-പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃത ജനതയുടെ ഉന്നതിയും ദേശീയോദ്ഗ്രഥനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.അംബേദ്കര്‍  മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
2013-14 കാലയളവിലെ മലയാള പ്രസിദ്ധീകരണങ്ങളില്‍ ദലിത് വിഷയങ്ങളെ അടിസ്ഥാനമാക്കിവന്നിട്ടുള്ള വാര്‍ത്തകളും ഫീച്ചറുകളും പരിശോധിച്ച് പ്രശസ്തരായ ജ്യൂറികളുടെ കമ്മിറ്റിയായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കുന്നതാണ്.
താല്‍പര്യമുള്ള വ്യക്തികളും, സംഘടനകളും മേല്‍പറഞ്ഞ കാലയളവില്‍ പ്രസിദ്ധീകൃതമായ രചനകളുടെ 3 കോപ്പികള്‍ വീതം 2015 ജൂണ്‍ 30 നകം താഴെ പറയുന്ന വിലാസത്തില്‍ അയക്കുക.
ജനറല്‍ സെക്രട്ടറി, എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി, ഊറ്റുകുഴി ജംഗ്ഷന്‍, തിരുവനന്തപുരം -1, ഫോണ്‍ 0471-2337547
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.