കണ്ണൂര്‍ : നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച മലയാളി ഡോക്‌ടര്‍മാരായ ദീപക് തോമസിനും ഇര്‍ഷാദിനും കണ്ണീരില്‍ കുതിര്‍ന്ന വിട. നാട്ടിലെത്തിച്ച ഇരുവരുടെയും മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. നേപ്പാളില്‍ നിന്നും ബംഗുളൂരുവിലേയ്‌ക്ക് കൊണ്ടുവന്ന മൃതദേഹം റോഡുമാര്‍ഗ്ഗമാണ് ഇരുവരുടെയും സ്വദേശത്ത് എത്തിച്ചത്.
ദുരന്തവാര്‍ത്ത അറിഞ്ഞതു മുതല്‍ ഇരുവരുടെയും വീടുകളിലേയ്‌ക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. മൃതദേഹം എത്തിച്ചതോടെ വന്‍ ജനാവലിയാണ് ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച ഇര്‍ഷാദിന്റെ മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്‌ജിദില്‍ ഖബറടക്കി.കണിച്ചാര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് ദീപക് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചത്.
കണ്ണൂര്‍ കേളകം മുണ്ടേരി കളപ്പുരക്കല്‍ തോമസ്‌ഫമോളി ദമ്പതികളുടെ മകനാണ് ഡോ. ദീപക് തോമസ്. കാസര്‍കോട് എ.എന്‍ ശംസുദ്ദീന്റെയും എന്‍.എ ആസിയയുടെയും മകനാണ് ഡോ.എ.എസ് ഇര്‍ഷാദ്.








