കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്
ആതിഥേയത്വം വഹിക്കുന്ന പ്രഥമ ബോബി ആന്‍ഡ് മറഡോണ ജേണലിസ്‌റ്റ് ഫുട്‌ബോള്‍
ലീഗിന്റെ ആവേശം നുകരാന്‍ കാല്‍പ്പന്ത് രംഗത്തെ ഇന്ത്യന്‍ പ്രതിഭകളെത്തും.
മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ് ബൂട്ടിയയും ഐ.എം വിജയനും
ചേര്‍ന്നായിരിക്കും 15ന് വൈകീട്ട് നാലിന് ചാമ്പ്യന്‍ഷിപ്പ് ഉദ്‌ഘാടനം
ചെയ്യുക. രാവിലെ മല്‍സരങ്ങള്‍ ആരംഭിക്കുമെങ്കിലും ഉദ്‌ഘാടനം വൈകീട്ടാണ്.
യു.ഷറഫലി, സി.വി പാപ്പച്ചന്‍, കുരികേശ് മാത്യു, ഹബീബ് റഹ്‌മാന്‍ തുടങ്ങിയ
കേരള പൊലീസിന്റെ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടാവും. 14ന് വിളംബര ജാഥക്ക്
ശേഷം നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍
ഇലവനും കലക്ടേഴ്‌സ് ഇലവനും ഏറ്റുമുട്ടും. വനിതാ ടീമുകളും പോരാട്ടവും
കുട്ടികളുടെ ഫുട്‌ബോളും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കും.








