കോഴിക്കോട്: ഗെയിലിനുവേണ്ടി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുക്കുമെന്നും സര്‍ക്കാറിന്റെ ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.
കുത്തുകകള്‍ക്ക് അമിത ലാഭമുണ്ടാക്കുന്നതിനുവേണ്ടിയുള്ള ഈ പൈപ് ലൈനുകള്‍ ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്. ഗെയില്‍ പൈപ് ലൈന്‍ പൊട്ടിയുണ്ടായ അപകടങ്ങളില്‍ ആന്ധ്രയിലും കര്‍ണാടകയിലും ആളുകള്‍ മരണപ്പെട്ടത് ആടുത്തിടെയാണ്. ജനവാസ കേന്ദ്രമല്ലാതിരുന്നിട്ട്കൂടി 19 ആളുകള്‍ ആന്ധ്രയില്‍ മരണപ്പെട്ടു.
പഞ്ചയത്ത് തിരഞ്ഞെടുപ്പിന് ശേഷം ബലംപ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാരിനെതിരെയുള്ള ജനരോക്ഷം പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ വേണ്ടിയാണ്. കുത്തകളുടെ സമ്മര്‍ദ്ധത്തിന് വഴങ്ങി ജനവിരുദ്ധ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഗുരുതരമായ പ്രത്യാഘതങ്ങള്‍ക്ക് വഴിയൊരുക്കും. ജനകളുടെ ജീവന് തെല്ലുവിലകല്‍പ്പികാതെ കുത്തകളോടുള്ള വിധേയത്വം പ്രകടമാകുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും പ്രതിക്ഷത്തിന്റെ നിലപാട് വ്യക്തമാക്കണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.








