Home » » ഫെഡറല്‍ ബാങ്ക്‌: സി. പി. എം. നിലപാടിനൊപ്പം എം. എ. യൂസഫലിയും

ഫെഡറല്‍ ബാങ്ക്‌: സി. പി. എം. നിലപാടിനൊപ്പം എം. എ. യൂസഫലിയും

Written By Unknown on Saturday, 11 January 2014 | 04:47

``ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധനശക്തികള്‍ക്ക്‌ അടിയറവെക്കാന്‍ നടക്കുന്ന അണിയറ നീക്കങ്ങള്‍ക്കെതിരെ ജാഗരൂകരാകണം. നാടിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കാനുള്ള ആഗോള തന്ത്രമാണിതിനു പിന്നിലുള്ളത്‌. വൈദേശിക മൂലധന ശക്തികള്‍ അതുകൊണ്ടുതന്നെയാണ്‌ പ്രമുഖ ഇന്ത്യന്‍ ബാങ്കിംഗ്‌ സ്ഥാപനമായ ഫെഡറല്‍ ബാങ്കിനെ ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്‌, ഇതിനെതിരെ പ്രതിഷേധമുയര്‍ന്നേ മതിയാകൂ-'' സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗീകരിച്ച ഈ നിലപാടിനാണ്‌ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌ത്‌ പ്രമുഖ പ്രവാസി വ്യവസായി എം. എ. യൂസഫലി രംഗത്ത്‌ വന്നത്‌.
``ഫെഡറല്‍ ബാങ്കിന്‌ മഹത്തായ ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്‌. കേരളത്തിന്റെ കാര്‍ഷിക, വ്യാവസായിക വളര്‍ച്ചക്ക്‌ അടിത്തറയിട്ടതില്‍ ഫെഡറല്‍ ബാങ്കിന്റെ പങ്ക്‌ വളരെ വലുതാണ്‌. ആ മലയാളത്തനിമ എന്നും നിലനിന്നു കാണാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌; അതുകൊണ്ട്‌ തന്നെയാണ്‌ ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ഞാനെടുത്തത്‌.'' യൂസഫലി പറഞ്ഞു.
500 കോടി രൂപയോളം മൂല്യമുള്ള ഓഹരികളാണ്‌ യൂസഫലിക്ക്‌ ഫെഡറല്‍ ബാങ്കിലുള്ളത്‌, ഫെഡറല്‍ ബാങ്കിനെ തകര്‍ക്കാനുള്ള ആഗോള തന്ത്രങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സി. പി. എം കാണിച്ച ആര്‍ജ്ജവത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.