സമകാലിക ഭാരതീയ കവിതയുടെ നേര്‍പകര്‍പ്പായി ഭാഷാസമന്വയവേദി ഈ വര്‍ഷവും ഭാരതീയ കാവ്യോത്സവം സംഘടിപ്പിച്ചു. ജന്മശതാബ്‌ദി ആഘോഷിക്കുന്ന കോഴിക്കോട് മലബാര്‍ കൃസ്‌ത്യന്‍ കോളേജായിരുന്നു വേദി. ഇരുപത്തിരണ്ട് ഭാരതീയ ഭാഷകളിലെ കവിതയുടെ മലയാളവിവര്‍ത്തനം ഒരു വേദിയില്‍ അവതരിപ്പിക്കുന്ന അപൂര്‍വ്വ പരിപാടിക്കാണ് കൃസ്‌ത്യന്‍ കോളേജ് ഹാള്‍ സാക്ഷിയായത്.
ഭാഷാസമന്വയവേദിയാണ് എല്ലാവര്‍ഷവും കാവ്യോത്സവം സംഘടിപ്പിക്കുന്നത്. ആശാന്‍ സ്‌മാരകപുരസ്‌കാര ജേതാവായ പ്രശസ്‌ത കവി എം. എന്‍. പാലൂരിനെ ആദരിച്ചുകൊണ്ടാണ് ചടങ്ങാരംഭിച്ചത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ തിളങ്ങിനിന്ന ലാലാ ലജ്‌പത്‌റായിയുടെ സ്‌മരണ പുതുക്കാനുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ താല്‍പര്യത്തെ മാനിച്ചുകൊണ്ട് ലജ്‌പത്‌റായിയെക്കുറിച്ചുള്ള അനുസ്‌മരണ പരിപാടിയും കാവ്യോത്സവ വേദിയില്‍ നടന്നു.
മലബാര്‍ കൃസ്‌ത്യന്‍കോളേജ് മലയാളവിഭാഗത്തിന്റെ പൂര്‍ണ്ണ സാന്നിദ്ധ്യം ചടങ്ങിന് കൊഴുപ്പേകി. മലയാളവിഭാഗം തലവന്‍ ഡോ:കെ.വി.തോമസ്സ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചത് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ആര്‍സു ആമുഖ പ്രഭാഷണം നടത്തി.
ഒരു പൂന്തോട്ടത്തിലെ വര്‍ണ്ണവൈവിധ്യമുള്ള പൂക്കളെപ്പോലെ, ഭാരതോദ്യാനത്തിലെ മനോഹരങ്ങളായ കുസുമങ്ങളാണ് ഭാരതത്തിലെ വ്യത്യസ്‌ത ഭാഷകളെന്ന് ആമുഖ പ്രഭാഷണത്തില്‍ ഡോ: ആര്‍സു പറഞ്ഞു. ലാലാലജ്‌പത്‌റായി അനുസ്‌മരണ പ്രഭാഷണം നടത്തിയത് പഞ്ചാബ് നാഷണല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.പി. രാധാകൃഷ്‌ണനായിരുന്നു. ഡോ: രാധാമണി, കെ. ജി. രഘുനാഥ് ഡോ: പി.കെ. ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഭാഷകള്‍ തമ്മിലുള്ള ആശയ വിനിമയം ജനതകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആണിക്കല്ലാണെന്ന് മലയാളകവിത അവതരിപ്പിച്ച് കാവ്യോത്സവം ഉദ്‌ഘാടനം ചെയ്‌ത എം എന്‍ പാലൂര് അഭിപ്രായപ്പെട്ടു.
`മണ്ണിനെ കലപ്പയാല്‍ മിഥിലാധിപന്‍ കീറി
പെണ്ണുഞാന്‍ പിറന്നപ്പോള്‍ മൈഥിലിയായിത്തീര്‍ന്നു' എന്ന കാവ്യ പ്രയോഗം പണ്ടെങ്ങോ മലയാളത്തിന് നഷ്‌ടമായ കാവ്യബോധത്തെ ഓര്‍മ്മപ്പെടുത്തുന്ന വരികളിലൂടെ ആശയസംപുഷ്‌ടവും ചിന്തോദ്ദീപകവുമായ `ചതുഷ്‌ടയം' എന്ന കവിതയാണ് എം.എന്‍.പാലൂര് അവതരിപ്പിച്ചത്.
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ `മിഡില്‍ ഏജ്' എന്ന ഇംഗ്ലീഷ് കവിത മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി അവതരിപ്പിച്ചത് ഗുരുവായൂരപ്പന്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ഗംഗാദേവി ആയിരുന്നു.
`തീഷ്‌ണമാം മുഖത്തോടെ തീവ്രമാം മൊഴികളാല്‍
രൂക്ഷമായ് വിമര്‍ശിച്ച് മിത്രങ്ങളല്ലാതെ'.... വളരുന്ന മക്കളെക്കുറിച്ച് ഉത്‌കണ്‌ഠപ്പെടുന്ന നേപ്പാളികവി മോഹന്‍ഠാകൂരിയുടെ `നിന്നില്‍ ഞാനെപ്പോഴും' എന്ന കവിത മലയാളത്തില്‍ അവതരിപ്പിച്ചത് കവി മുണ്ട്യാടി ദാമോദരനായിരുന്നു. അദൃശ്യവും അമൂര്‍ത്തവും അകളങ്കിതവുമായ സ്വപ്‌നസ്വരൂപം മനസ്സിന്റെ ഉള്ളിലും പുറത്തും എപ്പോഴും നൃത്തംചെയ്യുന്നു. കവിയിലും കവിതയിലും അത് സദാ വിലയംകൊള്ളുന്നതിനാല്‍ ജീവന്റെ ത്രസിപ്പുകണക്കേ സജീവമായ്‌നില്‌ക്കുന്നു. പ്രകൃതി സ്‌നേഹമയിയായി തന്റെ ചുറ്റും വിലസുന്നു.
സിന്ധികവി രശ്‌മി രമാനിയുടെ `നിലാവ്' എന്ന കവിത എന്‍. ബി. അരിയല്ലൂരാണ് മലയാളത്തില്‍ അവതരിപ്പിച്ചത് കവി നശിച്ചാലും കവിത നിലനില്‍ക്കും എന്ന വിശ്വാസമാണ് ഈ കവിക്കുള്ളത്.
എ. ഡി. മാധവന്റെ ഗസലോടാണ് കാവ്യോത്സവം സമാപിച്ചത്. ഭാരതീയ കവികള്‍ എല്ലാം ചിന്തിക്കുന്നത് ഓരുപോലാണെന്നാണ് ഈ കവിതകളിലൂടം കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്നത്. കവി ഋഷിയാകുന്നത് കാലത്തിന്റെ കൈവിളക്കേന്തുന്ന ദര്‍ശനങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നതുകൊണ്ടാണല്ലോ!
കെ.ജി. രഘുനാഥ്
സൗപര്‍ണ്ണിക, മായനാട്
മെഡിക്കല്‍കോളേജ്, കോഴിക്കോട്.8
(9446319857)







