കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളെ തകര്‍ക്കാന്‍ ഗൂഢശക്തികള്‍ രംഗത്ത്. വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിനു പിന്നില്‍, കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സര്‍ക്കാരിന്റെ 12 വെബ്‌സൈറ്റുകള്‍ക്കാണ് ഈ വിധത്തില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. വിദേശത്തുള്ള ഹാക്കര്‍മാരെ കണ്ടെത്താനും നിയന്ത്രിക്കാനും കഴിയില്ല എന്ന നിലപാടിലാണ് സൈബര്‍ ഏജന്‍സി. രാജ്യാന്തര സൈബര്‍ ഏജന്‍സികള്‍ ഇടപെട്ടാല്‍ മാത്രമേ എന്തെങ്കിലും ഗുണപരമായ നീക്കത്തിന് സാധ്യതയുള്ളൂ.പൊതുഭരണ വകുപ്പ്, വനം, നോര്‍ക്ക, ഓപ്പണ്‍ സ്‌കൂള്‍ അക്ഷയ, മൃഗസംരക്ഷണം ലോക്കല്‍ ഫ്രണ്ട് ഓഡിറ്റ്, ഐടി അറ്റ് സ്‌കൂള്‍, ആരോഗ്യകേരളം, കേരളപോലീസ് തുടങ്ങിയ പ്രാധാന്യമേറിയ സര്‍ക്കാര്‍ വെബ്‌സൈറ്റുകളാണ്‌ഈവിധത്തില്‍തകര്‍ക്കപ്പെട്ടിരിക്കുന്നത്.പാക്കിസ്ഥാന്‍, അമേരിക്ക, സിറിയ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍ എന്നാണ് വ്യക്തമാകുന്ന സൂചനകള്‍.ഇവരെ കണ്ടെത്താനും നിയന്ത്രിക്കാനും പരിമിതികള്‍ ഉണ്ടെന്ന മട്ടില്‍ സൈബര്‍ സെല്‍ വിദഗ്‌ധര്‍ കൈമലര്‍ത്തുമ്പോള്‍ നാടിന്റെ രഹസ്യരേഖകളും, വികസനപദ്ധതികളും കൂടിയാണ് അട്ടിമറിക്കപ്പെടുന്നത്. ഔദ്യോഗിക കാര്യനിര്‍വഹണങ്ങള്‍ സംബന്ധിച്ച അതീവ പ്രാധാന്യമേറിയ രേഖകളാണ്, ഈ വിധത്തില്‍ അട്ടിമറിക്കപ്പെടുന്നതെന്ന് വസ്‌തുത തിരിച്ചറിഞ്ഞ്, ആ ഗൗരവത്തോടെ ഇടപെടാന്‍ ഭരണാധികാരിയോ തയ്യാറാകുന്നില്ല എന്നതാണ് ഏറെ വിചിത്രം.








