നീലഗിരി ബയോസ്‌ഫിയറില്‍പ്പെടുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിലും കടുവകളുടെ എണ്ണം വര്‍ധിച്ചത് വനാതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാരുടെ ഉറക്കം കെടുത്തുന്നു.
രണ്ടു വര്‍ഷമായി വയനാടന്‍ വനാതിര്‍ത്തികളില്‍ കടുവകളുടെ ശല്യം രൂക്ഷമാണ്. ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി കടുവകള്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നും മനുഷ്യരെ പരുക്കേല്‍പ്പിച്ചും ഭീതി പടര്‍ത്തുന്നതിനിടയിലാണ് നവംബര്‍ 27-നും ഡിസംബര്‍ നാലിനും ഇടയില്‍ ബന്ദിപ്പൂര്‍ വനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മൂന്നുപേരെ കടുവ കൊന്നത്. ഡിസംബര്‍ നാലിനു നാഗര്‍ഹോള വനത്തിലും ഒരാളെ കടുവ കൊലപ്പെടുത്തി.
എച്ച്.ഡി.കോട്ടയ്‌ക്കു സമീപം ഹൊഡിയാള വനാതിര്‍ത്തിയില്‍ കാലിമേയ്‌ക്കുകയായിരുന്ന കര്‍ഷകനെയാണ് കടുവ പിടിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് ഹൊഡിയാളയില്‍ ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് അടിച്ചുതകര്‍ക്കുകയും ജനക്കൂട്ടം തടി ഡിപ്പോയ്‌ക്ക് തീയിടുകയും ചെയ്‌തിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്ന് നരഭോജികളായ കടുവകളെ വെടിവച്ചുകൊല്ലാന്‍ കര്‍ണാടക വനംവകുപ്പ് തീരുമാനിച്ചതിനിടയ്‌ക്കാണ് പ്രശ്‌നക്കാരനായ കടുവ കെണിയില്‍ വീണത്.
അവശത മൂലം സ്വന്തമായി ഇരതേടാനുള്ള കഴിവ് നഷ്‌ടപ്പെടുകയും എണ്ണത്തിനനുസരിച്ച് വനവിസ്‌തൃതി വര്‍ധിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് കടുവകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്. പ്രായാധിക്യവും പരിക്കും മൂലം വേട്ടയാടാനുള്ള കഴിവു നഷ്‌ടപ്പെട്ട നിരവധി കടുവകള്‍ കേരള, തമിഴ്‌നാട്, കര്‍ണാടക വനങ്ങളിലുണ്ടെന്നാണ് വനപാലകരുടെ കണക്കുകൂട്ടല്‍.
കര്‍ണാടക, തമിഴ്‌നാട് വനങ്ങള്‍ വയനാട് വന്യജീവി സങ്കേതവുമായാണ് അതിര്‍ത്തി പങ്കിടുന്നത്. അതിനാല്‍ ഈ വനങ്ങളിലെല്ലാം കാലാവസ്ഥാ വ്യതിയാനമനുസരിച്ച് വന്യജീവികള്‍ മാറിമാറി തമ്പടിച്ചുകൊണ്ടിരിക്കും. കര്‍ണാടകയിലെ തമിഴ്‌നാട്ടിലോ ഭീതി പരത്തുന്ന കടുവകള്‍ വയനാട് വന്യജീവി സങ്കേതത്തിലും എളുപ്പമെത്തും. ബത്തേരി നൂല്‍പ്പുഴയില്‍ വളര്‍ത്തു മൃഗങ്ങളെ നിരന്തരം കൊന്നൊടുക്കുകയും തഹസില്‍ദാരെ അടക്കം മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കടുവയെ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് സ്വകാര്യ കാപ്പിത്തോട്ടത്തില്‍വച്ച് വനപാലകര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. വേട്ടയാടാന്‍ കഴിവു നഷ്‌ടപ്പെട്ട കടുവയായിരുന്നു ഇത്.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ബന്ദിപ്പൂര്‍, നാഗര്‍ഹോള സങ്കേതങ്ങളിലായി ഏകദേശം 150 കടുവകളുണ്ട്. 100 ചതുരശ്ര കിലോമീറ്ററില്‍ 10-നും 15-നും ഇടയിലാണ് കടുവകളുടെ സാന്ദ്രത. വനത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകളെയാണ് സൊസൈറ്റി കടുവകളുടെ എണ്ണം കണക്കാക്കുന്നതിന് മുഖ്യമായും ആശ്രയിക്കുന്നത്.
2006-ലും 2010-ലും നടത്തിയ കണക്കെടുപ്പില്‍ കേരളത്തിലും കടുവകളുടെ എണ്ണത്തില്‍ രണ്ട് ഇരട്ടിയിലേറെ വര്‍ധനയുണ്ടായതായാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത് 2006 ല്‍ നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ 46 കടുവകളുണ്ടെന്നാണ് കണ്ടെത്തിയത്.
2010-ല്‍ അത് 112 ആയി വര്‍ധിച്ചു. വയനാടന്‍ വനത്തിലാണ് 2010-ല്‍ കൂടുതല്‍ കടുവകളെ കണ്ടെത്തിയത് - 40 എണ്ണം. 2006 ല്‍ വയനാടന്‍ വനത്തിലെ കടുവകളുടെ എണ്ണം 13 ആയിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ 2006-ല്‍ 23 കടുവകള്‍, 2010-ല്‍ 38, പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ 2006-ല്‍ 8 കടുവകള്‍, 2010-ല്‍ 34 എന്നിങ്ങനെയാണ് സെന്‍സസ് വിവരങ്ങള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കടുവകളുടെ എണ്ണം വീണ്ടും വര്‍ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ വിലയിരുത്തല്‍.