Home » » ചൈനയിലെ റെയില്‍വേ സ്റ്റേഷനില്‍ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു.

ചൈനയിലെ റെയില്‍വേ സ്റ്റേഷനില്‍ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു.

Written By Unknown on Saturday, 1 March 2014 | 17:06


ബെയ്ജിങ്: ചൈനയിലെ കുന്‍മിങ് റെയില്‍വേ സ്റ്റേഷനില്‍ കത്തി ചുഴറ്റി ഒരു സംഘം നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. 109 പേര്‍ക്ക് പരിക്കേറ്റു. 

സംഭവം ഭീകരാക്രമണമാണെന്ന് ചൈന പറഞ്ഞു. പോലീസിന്റെ പ്രത്യാക്രമണത്തില്‍ ആക്രമണകാരികളില്‍ ചിലരും മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള യൂണിഫോം ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കണ്ടവരെയെല്ലാം ഇവര്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണ കാരണം എന്തെന്ന് വ്യക്തമല്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നും വ്യക്തമല്ല. പോലീസ് സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. 


സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളില്‍ നിലത്ത് രക്തം തളംകെട്ടി കിടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.