ന്യൂഡല്‍ഹി: ലോക്‌സഭാ സെക്രട്ടറിയായി മലയാളിയായ പി. ശ്രീധരന്‍
നിയമിതനായി. ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അദ്ദേഹം. ഇതുവരെ
അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ലോക്‌സഭാ സെക്രട്ടറിജനറല്‍ സ്ഥാനത്തുനിന്ന് ബാലശേഖര്‍ കഴിഞ്ഞദിവസം വിരമിച്ചു. ഇതേത്തുടര്‍ന്ന് ശ്രീധരന് ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ 35 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ശ്രീധരന്‍ ഒറ്റപ്പാലം തോട്ടക്കരയില്‍ പരേതനായ പാറേക്കാട്ട് ഗോപാലമേനോന്റെയും പരേതയായ പെരുമ്പിലാവില്‍ കൊച്ചുകുട്ടി അമ്മയുടെയും മകനാണ്. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശലായില്‍നിന്ന് ബിരുദാനന്തരബിരുദവും ഭാരതീയ വിദ്യാഭവനില്‍നിന്ന് ജേര്‍ണലിസം ഡിപ്ലോമയും നേടിയശേഷമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ ചേര്‍ന്നത്. ലോകാരോഗ്യസംഘടനയില്‍ ഉദ്യോഗസ്ഥയായ കെ.സുഷയാണ് ഭാര്യ.
പാര്‍ലമെന്ററി അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച അനുഭവം അദ്ദേഹത്തിനുണ്ട്.
ചോദ്യോത്തരവേള, സാമ്പത്തിക കമ്മിറ്റികള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, പാര്‍ലമെന്ററി ഡിപ്ലോമസി, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റിങ്, ലോക്‌സഭാ ടെലിവിഷന്‍, പാര്‍ലമെന്റ് മ്യൂസിയം, പാര്‍ലമെന്ററി ആര്‍ക്കൈവ്‌സ് തുടങ്ങിയവയുടെ ചുമതലകള്‍ വഹിച്ചിരുന്നു.