കോണ്‍ഗ്രസ്....ലീഗ് ഉഭയകക്ഷി
ചര്‍ച്ച പൂര്‍ത്തിയായി. കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കുന്ന
സാഹചര്യത്തില്‍ ലീഗിനും കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്ന് ലീഗ്
നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.
ലോക്‌സഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ ലീഗ് കടുംപിടുത്തത്തിനില്ലെന്ന് വ്യക്‌തമാക്കിയാണ് ലീഗ്....കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. നിലവില്‍ മല്‍സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ ഇപ്രാവശ്യവും മല്‍സരിക്കണം. അതേ സമയം കേരള കോണ്‍ഗ്രസിന് രണ്ടാമത് ഒരു സീറ്റ് കൂടി നല്‍കുന്ന സാഹചര്യത്തില്‍ ലീഗ് മൂന്നാമത്തെ സീറ്റ് ആവശ്യപ്പെടേണ്ടി വരും. ഈ ആവശ്യം കേരള കോണ്‍ഗ്രസിനേയും വിഷമത്തിലാക്കും. ലീഗിന് വേണ്ടി അഖിലേന്ത്യാ അധ്യക്ഷന്‍ കേന്ദ്രസഹമന്ത്രി ഇ. അഹമ്മദും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവരുമാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തത്.