കല്പറ്റ: സുപ്രീംകോടതി നിര്ദേശിച്ച ശമ്പളം പ്രാബല്യത്തില് വരുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില് പ്രീ പ്രൈമറി അധ്യാപികമാര് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് നേരെ പൊലീസ് അതിക്രമം. സമരപന്തലില് നിരാഹാരം കിടക്കുന്നവരെ വനിതാ പൊലീസുകാര് ബലമായി ആശുപത്രിയിലേക്ക് മാറ്റാന് ശ്രമം നടത്തിയതിനിടെയാണ് സംഭവം. നിരാഹാരസമരം നടത്തുന്ന രമ എന്ന അധ്യാപികക്കാണ് പരിക്കേറ്റത്.
അഞ്ച് ദിവസമായി 40ല് അധികം അധ്യാപികമാരാണ് വയനാട് കലക്ടറേറ്റിന് മുമ്പില് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
പ്രീ പ്രൈമറി അധ്യാപികമാര്ക്ക് 5,000 രൂപ ശമ്പളം നല്കണമെന്ന് ഹൈകോടതി വിധി സുപ്രീംകോടതി
ശരിവെച്ചിരുന്നു. എന്നാല് ഉത്തരവ് പ്രാബല്യത്തില് വരാതിരിക്കാന് അധികൃതര് സാങ്കേതിക തടസങ്ങള് ചൂണ്ടിക്കാട്ടുന്നുവെന്ന് ആരോപിച്ചാണ് സമരം.








