കോഴിക്കോട്: കോഴിക്കോട് കളക്ടറായിരിക്കെ ഈ നഗരം
തനിക്ക് അഞ്ചുപാഠങ്ങള്‍ സമ്മാനിച്ചതായി കവിയും മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുമായ
കെ. ജയകുമാര്‍ പറഞ്ഞു. 28ാമത് 'രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ്' എം. മുകുന്ദനില്‍നിന്ന്
ഏറ്റുവാങ്ങിയശേഷം സംസാരിക്കുമ്പോഴാണ് കോഴിക്കോട് നഗരവുമായി തനിക്കുള്ള അടുപ്പം ജയകുമാര്‍
വിവരിച്ചത്.ഈ നഗരം വിളിച്ച് അവാര്‍ഡ് തന്നത് വലിയകാര്യമായി കരുതുന്നു. കോഴിക്കോട് കളക്ടറാവുക
എന്നത് നിയോഗമായിരുന്നു. കോഴിക്കോട് കളക്ടര്‍ എന്നാല്‍ 'ഇമ്മിണി ബല്യ' കളക്ടറാണ്. തന്റെ
വ്യക്തിത്വ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചത് ഈ പദവിയാണ്.കര്‍മധൈര്യം, ആത്മവിശ്വാസം,
മനുഷ്യനിലുള്ള വിശ്വാസം, തെറ്റുകള്‍ പൊറുക്കപ്പെടുമെന്ന വിശ്വാസം, ഉച്ചനീചത്വമില്ലാതെ
ഏത് മനുഷ്യരുമായും ബന്ധംസ്ഥാപിക്കുക എന്നീ കാര്യങ്ങളാണ് കോഴിക്കോട് നഗരം പഠിപ്പിച്ചത്.
ഇതില്‍ നിന്ന് രണ്ട് തത്ത്വങ്ങള്‍ താന്‍ പരിശീലിച്ചു. ചെയ്യേണ്ടത് ഉചിതസമയത്ത് ചെയ്യുക
എന്നതും കലാപരമായ കഴിവുകള്‍ ആവശ്യാനുസരണം ഉപയോഗിക്കുക എന്നതും. അധികാരം നല്ലകാര്യങ്ങള്‍
ചെയ്യാനുള്ള അവസരമാണ്.അധികാരം അലങ്കാരമാവുന്നത് കാണുന്നവര്‍ക്ക് അരോചകമാവും. ഒരു കാര്യം
ജനങ്ങള്‍ക്ക് പ്രയോജനകരമാണെങ്കില്‍ അത് എങ്ങനെ നടത്താം എന്നാണ് ചിന്തിക്കേണ്ടത്. പക്ഷേ
എങ്ങനെ നടത്താതിരിക്കാം എന്ന് ചിന്തിക്കുന്നവരാണ് അധികവും. പണ്ട് മലയാറ്റൂര്‍ രാമകൃഷ്ണന്‍
അതിനെ 'സെക്രട്ടേറിയറ്റ് കൊറിയ' യെന്ന് പരിഹസിച്ചിട്ടുണ്ട്.ഔദ്യോഗിക ജീവിതത്തില്‍
തനിക്ക് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. ചെയ്യാവുന്നത് ചെയ്തിട്ടുണ്ട്. അരുതാത്തത്
പാടില്ല എന്നും പറഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ്. ഭരണത്തില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന
താന്‍ തന്നെയാണ് യു.ഡി.എഫ്. ഭരണത്തില്‍ ചീഫ് സെക്രട്ടറിയായിരുന്നത്അദ്ദേഹം പറഞ്ഞു.കോഴിക്കോട്
നഗരത്തിലെ ആഢ്യമായ സാന്നിധ്യമായിരുന്നു എം.എ. ഉണ്ണീരിക്കുട്ടിയെന്ന് ജയകുമാര്‍ അനുസ്മരിച്ചു.
അനാവശ്യമായി സംസാരിക്കാതിരിക്കുകയും സ്വന്തം കര്‍മത്തില്‍ മുഴുകുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ
ജീവിതവിജയമെന്നും ജയകുമാര്‍ പറഞ്ഞു.







