Home » » പാമൊലിന്‍ കേസില്‍ വി.എസ്‌. അച്യുതാനന്ദനു വേണ്ടി പ്രശാന്ത്‌ ഭൂഷണ്‍

പാമൊലിന്‍ കേസില്‍ വി.എസ്‌. അച്യുതാനന്ദനു വേണ്ടി പ്രശാന്ത്‌ ഭൂഷണ്‍

Written By Unknown on Saturday, 1 March 2014 | 22:26

ന്യൂഡല്‍ഹി* പാമൊലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനു വേണ്ടി ഹാജരാകുമെന്ന്‌ സുപ്രീംകോടതി അഭിഭാഷകനും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ പ്രശാന്ത്‌ ഭൂഷണ്‍. വിഎസിന്റെ ആം ആദ്‌മി പാര്‍ട്ടി പ്രവേശനം ചര്‍ച്ച ചെയ്‌തില്ല. എന്നാല്‍ പിന്തുണ ആവശ്യപ്പെട്ടു. എഎപിക്ക്‌ ധാര്‍മികമായ പിന്തുണ ഉണ്ടാകുമെന്ന്‌ വിഎസ്‌ ഉറപ്പ്‌ നല്‍കിയെന്നും പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.
പ്രശാന്ത്‌ ഭൂഷണുമായി രാഷ്‌ട്രീയം ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ്‌ പ്രശാന്ത്‌ ഭൂഷണ്‍ വന്നത്‌. പാമൊലിന്‍ കേസില്‍ തനിക്കു വേണ്ടി പ്രശാന്ത്‌ ഭൂഷണ്‍ ഹാജരാകുമെന്നും വിഎസ്‌ പറഞ്ഞു. കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. സുപ്രീം കോടതിയിലെ വിഎസിന്റെ അഭിഭാഷകന്‍ ആര്‍. സതീഷും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.