Home » » പഠിച്ച ആത്മീയ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിറകോട്ട് പോകില്ല.സ്വാമി സന്ദീപാനന്ദ ഗിരി

പഠിച്ച ആത്മീയ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിറകോട്ട് പോകില്ല.സ്വാമി സന്ദീപാനന്ദ ഗിരി

Written By Unknown on Saturday, 1 March 2014 | 18:13


പയ്യന്നൂര്‍: ഭാരതീയ ദര്ശനത്തിന്െറ അടിസ്ഥാന തത്ത്വങ്ങള്പ്രചരിപ്പിക്കുന്ന തന്നെ സംഘ്പരിവാറിന്െറയും അമൃതാനന്ദമയി മഠത്തിന്െറയും പ്രവര്ത്തകര്വേട്ടയാടുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഇത് നേതൃത്വത്തിന്െറയും മഠത്തിന്െറയും അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. പയ്യന്നൂരില്മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരി.
ആര്‍.എസ്.എസിന്െറ ഭീഷണി കാരണം കാഞ്ഞങ്ങാട്ട് വേദി മാറ്റേണ്ടി വന്നു. പ്രവര്ത്തകര്ഇടപെട്ട് ആനന്ദാശ്രമം അധികൃതരെ കണ്ട് സ്ഥലം അനുവദിക്കുന്നത് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സി.പി.എമ്മിന്െറ സഖാക്കളാണ് സഹായിക്കാനത്തെിയത്. മറ്റൊരു ഹാള്തരപ്പെടുത്തിത്തന്നു. വന്ജനാവലിയാണ് പരിപാടിക്കത്തെിയത്. ഇപ്പോള്വയനാട്, തളിപ്പറമ്പ് എന്നിവിടങ്ങളില്പരിപാടിക്കെതിരെയും രംഗത്തത്തെി. സ്വാമി വയനാട് ചുരം കയറില്ളെന്നാണ് ഭീഷണി. തളിപ്പറമ്പിലെ പരിപാടിയുടെ സംഘാടകരെ ഫോണില്വിളിച്ചും ഭീഷണിപ്പെടുത്തി.
എന്നാല്‍, പഠിച്ച ആത്മീയ വിഷയങ്ങള്പ്രചരിപ്പിക്കുന്നതില്നിന്ന് പിറകോട്ട് പോകില്ല. ജനിച്ചാല്മരണം നിശ്ചയമാണ്, മരിക്കാന്തയാറാണ്.
കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് സാംസ്കാരിക കേരളം ചിന്തിക്കണം. ഡോ. സുകുമാര്അഴീക്കോടിന്െറ നഷ്ടം കേരളം തിരിച്ചറിയുകയാണ്. തന്നെ പൂര്ണമായും നിഷ്കാസനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍.എസ്.എസിന്െറയും മഠത്തിന്െറയും പേര് പറഞ്ഞു നടത്തുന്ന ശ്രമം സംഘടനക്കും മഠത്തിനുമായിരിക്കും ദോഷം ചെയ്യുക. ചിലരുടെ ധാര്ഷ്ട്യമാണ് വ്യക്തമാവുന്നത്. അവര്ക്ക് അഭിപ്രായ ഭിന്നതയുണ്ടെങ്കില്സംവദിക്കാന്തയാറാണ് -സ്വാമി പറഞ്ഞു. മലയാളിയുടെ പൂജാമുറിയില്നിന്നും കൃഷ്ണനും ശിവനും സരസ്വതിയും അപ്രത്യക്ഷമാവുകയാണ്. പകരം ആള്ദൈവങ്ങളുടെ പടങ്ങളാണ് പൂജാമുറിയില്നിറയുന്നത്.
ദിശാബോധം നഷ്ടപ്പെട്ട മലയാളികളുടെ കൂട്ടമായി കേരളം മാറുകയാണ്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും തുറന്നുകൊടുത്ത പാത അന്യമായിക്കൊണ്ടിരിക്കുകയാണ്. വിമര്ശം സഹിഷ്ണുതയോടെ കേട്ട പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. രാമനും കൃഷ്ണനും വിമര്ശിക്കപ്പെട്ടു.
മതത്തിന്െറ കാര്യമല്ല, അവതാരങ്ങളെക്കുറിച്ചും ആത്മീയ ചിന്തകളുമാണ് ഭാരതീയം എന്ന പേരിലുള്ള പ്രഭാഷണത്തില്ഉള്പ്പെടുന്നത്. വ്യാസന്എഴുതിയതും നിരവധി ആചാര്യന്മാര്പറഞ്ഞതുമായ കാര്യങ്ങളാണ് ജനങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വ്യക്തിയെയും താറടിച്ചു കാണിക്കുന്നില്ല. എന്നാല്‍, ആള്ദൈവങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല -സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.