കൊച്ചി: ക്രമസമാധാന പരിപാലനം കുറ്റമറ്റതാക്കുന്നതിനു പോലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു നിര്‍ദേശിച്ചു. കേരള പോലീസ് അസോസിയേഷന്‍ സിറ്റി ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് സേനയ്‌ക്ക് ആനുകൂല്യങ്ങളും അടിസ്ഥാനസൗകര്യവികസനവും ഉറപ്പാക്കുന്നതുപോലെ സേനയെ നിലയ്‌ക്കുനിര്‍ത്താനുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്‌ട്. ചെറിയൊരു വിഭാഗം ക്രിമിനലുകള്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിനും കളങ്കംചാര്‍ത്തുകയാണ്. ഇവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി കൈക്കൊള്ളുമ്പോള്‍ സംഘടനാസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇടപെടലുണ്‌ടാകുന്നത് ആശാസ്യകരമല്ല. ജനങ്ങള്‍ക്കും നാടിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയ്‌ക്ക് സംതൃപ്‌തി നഷ്‌ടപ്പെട്ടാല്‍ ക്രമസമാധാനരംഗത്ത് അതു പ്രതിഫലിക്കും. നാടിന്റെ പുരോഗതിക്കും നിക്ഷേപ വളര്‍ച്ചയ്‌ക്കും സംഘര്‍ഷരഹിതമായ അന്തരീക്ഷമുണ്‌ടാകണമെന്നു മന്ത്രി പറഞ്ഞു.
പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി വേണം: മന്ത്രി കെ. ബാബു
Written By Unknown on Saturday, 1 March 2014 | 18:01