Home » » ഗാഡ്ഗില്,കസ്തൂരിരംഗന് റിപ്പോര്ട്ടുകള്ക്കെതിരെ അതിജീവനത്തിനുള്ള യുദ്ധമാണെന്ന് മാര്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍

ഗാഡ്ഗില്,കസ്തൂരിരംഗന് റിപ്പോര്ട്ടുകള്ക്കെതിരെ അതിജീവനത്തിനുള്ള യുദ്ധമാണെന്ന് മാര്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍

Written By Unknown on Saturday, 1 March 2014 | 22:47

കോഴിക്കോട്: ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത് അതിജീവനത്തിനുള്ള യുദ്ധമാണെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ മാര്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്പില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന്റെ നാലാം ദിവസവും വീട്ടമ്മമാരുടെ വിലാപയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന 123 ഗ്രാമങ്ങളെ നശിപ്പിക്കുന്നതിനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഈ ഗ്രാമങ്ങളിലെ ജനത്തെ രക്ഷിക്കുന്നതിനുള്ള യുദ്ധമാണ് നടക്കുന്നത്. 


ഇത് വിജയിക്കുക തന്നെ ചെയ്യും. കാരണം ദൈവം നമ്മോടുകൂടെയുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. തുടര്‍ന്ന് നോമ്പുകാലത്ത് പാടുന്ന 'ഗാഗുല്‍ത്താന്‍ മലയില്‍നിന്നും വിലാപത്തിന്റെ മാറ്റൊലി കേള്‍പ്പൂ..ദൈവമെന്നെ കുരിശിലേറ്റാന്‍ അപരാധമെന്ത് ഞാന്‍ ചെയ്തു.. '
എന്നുതുടങ്ങുന്ന ഗാനം വിശ്വാസികളോട് ഏറ്റുപാടാനും ബിഷപ്പ് ആവശ്യപ്പെട്ടു. മലയോരത്തെ ജനങ്ങള്‍ കുരിശില്‍കിടക്കുകയാണ്. ഇവര്‍ ചെയ്ത കുറ്റമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വയലൊരുക്കി നെല്ലുത്പാദിപ്പിച്ച് ജനങ്ങളെ ഊട്ടുന്നതോ അതോ റബറും തേയിലയും കാപ്പിയും വിളയിച്ച് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയതോ. അധ്വാനിച്ച് മണ്ണില്‍ കനകംവിളയിച്ചത് തെറ്റാണെന്ന രീതിയിലാണ് ഭരണാധികാരികള്‍ പെരുമാറുന്നത്. ഇവിടെ കഴിഞ്ഞ നാലുദിവസമായി നിരാഹാരം കിടക്കുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ രംഗത്തുവരണം. യുനസ്‌കോയ്‌ക്കോ മറ്റേതെങ്കിലും വിദേശ ഏജന്‍സികള്‍ക്കോ വേണ്ടി മലയോരത്തെ ജനങ്ങളെ അടിയറവെക്കരുത്.

ഒരാള്‍ക്കെങ്കിലും പോറല്‍ ഏറ്റാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി 123 വില്ലേജുകളെയും പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു.

ചടങ്ങില്‍ പശ്ചിമഘട്ട ജനസംരക്ഷണസമിതി ചെയര്‍മാന്‍ ഫാദര്‍ ഡോ. ആന്റണി കൊഴുവനാല്‍ അധ്യക്ഷത വഹിച്ചു. 

എം.എല്.എ.മാരായ എളമരം കരീം, ഇ.കെ. വിജയന്‍, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീഖ് കൗസരി, ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, കെ.എന്‍. ചന്ദ്രന്‍, സിസിലി കരിമ്പാഞ്ചേരി,
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.