മലപ്പുറം:നിലമ്പൂരിലെ രാധയുടെയും ശശിതരൂരിന്റെ
ഭാര്യ സുനന്ദ പുഷ്‌കറിന്റെയും മരണത്തിന് കോണ്‍ഗ്രസ് കനത്തവില കൊടുക്കേണ്ടിവരുമെന്ന്
ബിജിമോള്‍ എം.എല്‍.എ. രാധയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, മന്ത്രി ആര്യാടന്‍ രാജിവെക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മഹിളാസംഘം നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം
ചെയ്യുകയായിരുന്നു ബിജിമോള്‍. രാധയ്ക്ക് ലഭിച്ച നീതിപോലും സുനന്ദപുഷ്‌കറിന് ലഭിച്ചിട്ടില്ലെന്നും
അവര്‍ പറഞ്ഞു.
കൊലക്കേസില്‍ ആരോപണവിധേയനായ ആര്യാടന്‍ മുഹമ്മദിന് രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെച്ച് ഒഴിയണമെന്നും 100 കോടിയുടെ നിര്‍ഭയ പദ്ധതിയല്ല സ്ത്രീകള്‍ക്ക് വേണ്ടത് സുരക്ഷയാണെന്നും അവര്‍ പറഞ്ഞു.
കേരളമഹിളാ സംഘം ജില്ലാപ്രസിഡന്റ് പി മൈമൂന അധ്യക്ഷത വഹിച്ചു. പ്രൊഫ. പി. ഗൗരി, ഇ. സരളാദേവി, കെ. സുലോചന, പി. റംലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.