Home » » ഭരണത്തില്‍ ഒത്തിരി തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്താനും ശ്രമിച്ചിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഭരണത്തില്‍ ഒത്തിരി തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്താനും ശ്രമിച്ചിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

Written By Unknown on Saturday, 1 March 2014 | 22:58

കോട്ടയം: ഭരണത്തില്‍ തെറ്റുപറ്റില്ലെന്ന് ഭരണപരിചയമുള്ള ആര്‍ക്കും പറയാന്‍കഴിയില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ ജയില്‍പ്പുള്ളികള്‍ക്ക് ഇന്റര്‍നെറ്റും ഫേസ്ബുക്കും ഉപയോഗിക്കാന്‍ സൗകര്യം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

ഭരണപരിചയമുള്ള ആര്‍ക്കും ഈ പറയുന്നത് മനസ്സിലാകും. തനിക്ക് ഒത്തിരി തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്താനും ശ്രമിച്ചിട്ടുണ്ട്.
വി.എം.സുധീരന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കു കാരണം കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പാണ്. തലേദിവസം സന്ദര്‍ശനത്തെക്കുറിച്ച് ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നതായാണ് താന്‍ മനസ്സിലാക്കുന്നത്. സുധീരന്‍ എത്തിയപ്പോള്‍ അല്പം വൈകി. തുടര്‍ന്ന് കമ്മ്യൂണിക്കേഷന്‍ ഉണ്ടായില്ല. തെറ്റുധാരണ നീക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സുധീരനെ മുതിര്‍ന്ന നേതാക്കളാരും പിന്തുണയ്ക്കുന്നില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറായില്ല. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.